ബിരിക്കുളം-കാളിയാനം റോഡ് പൊട്ടിപ്പൊളിഞ്ഞ് കുളമായി; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴ നട്ട് പ്രതിഷേധിച്ചു

കാസര്‍കോട്: ബിരിക്കുളം-കാളിയാനം റോഡ് പൊട്ടിപ്പൊളിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാതെ ദുരിതക്കയത്തിലായി നാട്ടുകാര്‍. പത്തോളം സ്‌കൂള്‍ ബസുകളും ദിവസേന 100 കണക്കിന് മറ്റു വാഹനങ്ങളും കടന്നുപോകുന്ന ബിരിക്കുളം-കാളിയാളം റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായി നടക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാളിയാനം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഴ നട്ട് പ്രതിഷേധിച്ചു. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ദിവസേന നിരവധി ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്. ഇതിന് തല്‍കാലിക പരിഹാരമായ് റോഡില്‍ മണ്ണിട്ടിരുന്നു. ജലജീവന്‍ പദ്ധതിയുടെ ഭാഗമായി റോഡിന്റെ വശങ്ങളില്‍ ജെ …

യുവതീയുവാക്കളെ കാണാതായതിനെച്ചൊല്ലി ബദിയടുക്കയില്‍ നാടകീയ രംഗങ്ങള്‍; യുവതിയെ കാണാതായ പരാതിയില്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: ഇന്റര്‍വ്യൂവിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതിയെ കാണാതായി. കാണാതായ യുവതിയും കൂടെ പഠിച്ച യുവാവും തമ്മിലുള്ള വിവാഹം നടത്തുന്നത് സംബന്ധിച്ച് ബദിയഡടുക്ക സബ് രജിസ്ട്രാര്‍ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ നോട്ടീസ് പതിച്ചു. പിതാവ് നല്‍കിയ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നെക്രാജെ, കോളാരി സ്വദേശിനിയായ നേഹ (25), നെക്രാജെ, മാളങ്കൈയിലെ മിര്‍ഷാദ് (25) എന്നിവരെയാണ് കാണാതായത്. കാസര്‍കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ അധ്യാപികയാണ് യുവതി. എന്നാല്‍ യുവാവിനെ കാണാതായതില്‍ പരാതി നല്‍കിയിട്ടില്ല. …

കാഞ്ഞങ്ങാട്ട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; സലീമിനെ കുടുക്കിയത് ഭാര്യയുടെ ഫോണ്‍, ഇന്ന് വൈകിട്ട് കാസര്‍കോട്ടെത്തിക്കും

കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം രായ്ക്കുരാമാനം നാടുവിട്ട പ്രതിയെ ഒടുവില്‍ കുടുക്കിയത് ഭാര്യയുടെ ഫോണ്‍. ആന്ധ്രാപ്രദേശിലെ ഒളിവു കേന്ദ്രത്തില്‍ നിന്ന് മറ്റൊരാളുടെ ഫോണ്‍ ഉപയോഗിച്ച് കാഞ്ഞങ്ങാട്ടുള്ള ഭാര്യയെ വിളിക്കുകയായിരുന്നു. പൊലീസ് പിടികൂടിയ സലിം കുടക്, നാപോക് സ്വദേശിയാണ്. ഇക്കാര്യം അറിഞ്ഞ പ്രത്യേക അന്വേഷണസംഘം മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. കൂടുതല്‍ വിവരങ്ങള്‍ പ്രതിയെ ഇന്ന് വൈകുന്നേരം നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ …

കാസര്‍കോട് സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: തളങ്കര സ്വദേശിയായ യുവാവ് ദുബായിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മാലിക് ദിനാര്‍ നഗര്‍ സ്വദേശി മന്‍സൂറിന്റെയും പാറപ്പള്ളി അമ്പലത്തറയിലെ എന്‍ എം ജുവൈരിയയുടെയും മകന്‍ ഫര്‍സീന്‍ (31) ആണ് മരിച്ചത്. അവിവാഹിതനായിരുന്നു. ദുബായിലെ സ്പെയര്‍പാര്‍ട്സ് മാര്‍ക്കറ്റിലെ പോപ്പുലര്‍ ഓട്ടോ പാര്‍ട്സില്‍ ജോലി ചെയ്തുവരികയായിരുന്നു. സഹോദരങ്ങളായ ഫൈസാന്‍, മാസിന്‍ എന്നിവര്‍ക്കൊപ്പം ദുബൈയിലാണ് താമസം. മൃതദേഹവുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ദുബൈയില്‍ തന്നെ ഖബറടക്കം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. കെഎംസിസി കാസര്‍കോട് ജില്ല ഡിസീസ് കെയര്‍ …

കാഞ്ഞങ്ങാട്ട് പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയ സംഭവം; പ്രതി കുടക് സ്വദേശി സലീം ആന്ധ്രയില്‍ പിടിയില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിഎ സലീം(35) ആന്ധ്രയില്‍ പിടിയിലായി. പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വെള്ളിയാഴ്ച രാവിലെ പിടികൂടിയത്. സലീമിനെ വൈകീട്ടോടെ കാഞ്ഞങ്ങാട്ട് എത്തിക്കും. സംഭവ ശേഷം സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാള്‍ മറ്റൊരാളുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് ബന്ധപ്പെട്ടതാണ് അന്വേഷണത്തില്‍ സഹായമായത്. ഈമാസം 15നു പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. ലൈംഗികാതിക്രമത്തിനു ശേഷം …

കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് വരുന്നവര്‍ ഇനി ഹെല്‍മെറ്റ് ധരിക്കണം! കെട്ടിടത്തിന്റെ മുന്‍വശത്തെ മേല്‍ക്കൂരയുടെ ഒരു ഭാഗം വീണ്ടും അടര്‍ന്നു വീണു

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷനില്‍ എത്തുന്ന ആളുകള്‍ ഇനി ഹെല്‍മെറ്റ് ധരിക്കേണ്ട സ്ഥിതിയിലെത്തി. കെട്ടിടത്തിന്റെ വാര്‍പ്പ് മേല്‍ക്കൂരയുടെ ഭാഗം വീണ്ടും അടര്‍ന്നു വീണു. സ്റ്റേഷന്റെ പ്രവേശന കവാടത്തിന് മുകളിലെ കോണ്‍ക്രീറ്റാണ് വ്യാഴാഴ്ച വൈകീട്ട് അടന്നുവീണത്. ബുധനാഴ്ചയും സീലിങ് അടര്‍ന്നു വീണിരുന്നു. ജിഡിയും പാറാവുകാരനും ഇരിക്കുന്ന സ്ഥലത്തെ മേല്‍ക്കൂരയാണ് കനത്ത മഴയില്‍ അടര്‍ന്നു വീണത്. തലനാരിഴ വ്യത്യാസത്തിനാണ് ജിഡി ചുമതലയിലായിരുന്ന പ്രശാന്തും പാറാവുകാരന്‍ അനൂപും രക്ഷപ്പെട്ടത്. 45 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.കാലപ്പഴക്കം കാരണം ഏറെക്കാലമായി സിമന്റ് …

ശക്തമായ കാറ്റും മഴയും; തൈക്കടപ്പുറത്ത് നങ്കൂരമിട്ട മത്സ്യബന്ധന ബോട്ട് ഒഴുകിപ്പോയി; പുലിമുട്ടിനിടിച്ച് പൂര്‍ണമായി തകര്‍ന്ന നിലയില്‍

കാസര്‍കോട്: നീലേശ്വരം തൈക്കടപ്പുറത്ത് പുഴയില്‍ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ട് ഒഴുകിപ്പോയി. ശക്തമായ കാറ്റില്‍ പുലിമുട്ടിനിടിച്ച് ബോട്ട് പൂര്‍ണമായി തകര്‍ന്നു. ചെറുവത്തൂര്‍ മടക്കര കാവുഞ്ചിറയിലെ ശ്രീനാഥിന്റെ ഉടമസ്ഥതയിലുള്ള കാര്‍ത്തിക എന്ന ബോട്ടാണ് തകര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. കനത്ത കാറ്റിലും മഴയിലും നങ്കൂരമിളകി ഒഴുകിപ്പോവുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കരയ്ക്ക് കയറി രക്ഷപ്പെട്ടിരുന്നു. നീങ്ങിപ്പോയ ബോട്ട് പിന്നീട് അഴിത്തല പുലിമുട്ടില്‍ ഇടിക്കുകയായിരുന്നു. അഴിത്തല തീരദേശ പോലീസിന്റെ വിവരമറിയിച്ചതനുസരിച്ച് പി.മനുവിന്റെ നേതൃത്വത്തില്‍ ഫിഷറീസ് രക്ഷാ ബോട്ട് കടലിലിറങ്ങിയെങ്കിലും ശക്തമായ കാറ്റും …

ബന്തടുക്ക ടൗണില്‍ വര്‍ക്ക്ഷോപ്പ് ഉടമ ഓവുചാലില്‍ മരിച്ച നിലയില്‍; തെന്നിവീണതാണെന്ന് സംശയം

കാസര്‍കോട്: ബന്തടുക്ക ടൗണില്‍ യുവാവിനെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക പെട്രോള്‍ പമ്പിന് സമീപത്തെ മംഗലത്ത് ഹൗസില്‍ രതീഷ് (42)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.45 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്ത് സ്വന്തമായി വര്‍ക്ക്ഷോപ്പ് നടത്തുന്ന രതീഷ് സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സില്‍ ഡ്രൈവറായും പോകാറുണ്ട്. വ്യാഴാഴ്ച രാത്രി 9.45 മണിയോടെ വീട്ടിലെത്തിയ ശേഷം ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വര്‍ക്ക്ഷോപ്പിന് സമീപത്തെ ഓടയില്‍ കമിഴ്ന്ന് …

ചെറുവത്തൂർ ബീവറേജ് ഔട്ട്ലെറ്റിലെ മദ്യം മുഴുവൻ മാറ്റി; എതിർക്കാൻ സമരക്കാർ ഇല്ല: സിപിഎം വാഗ്ദാനം പാഴ് വാക്കായി; കെട്ടിട ഉടമയുടെ വാടകയും പ്രതിസന്ധിയിൽ

കാസർകോട് : ചെറുവത്തൂർ റെയിൽവെ സ്റ്റേഷൻ റോഡിലെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ ബീവറേജ് ഔട്ട്ലെറ്റ് ഇനിയില്ല.വിദേശമദ്യ ശാല തുടങ്ങുന്നതിനായി വാടകക്ക് എടുത്ത കെട്ടിടത്തിൽ സ്റ്റോക്ക് ഉണ്ടായിരുന്ന 26 ലക്ഷത്തിന്റെ വിദേശമദ്യം വ്യാഴാഴ്ച ഉച്ചയോടെ എത്തിയ കൺസ്യുമർ ഫെഡിന്റെ ഉദ്യോഗസ്ഥർ വാഹനത്തിൽ കയറ്റി കൊണ്ടുപോയി. മദ്യത്തിൽ 15 കെയ്‌സ് ബിയറിന്റെ കാലാവധി കഴിഞ്ഞിരുന്നു. ഇതും കൊണ്ടുപോയി.അതിനിടെ കെട്ടിടം ഉടമയായ മാധവന് നൽകാനുണ്ടായിരുന്ന വാടക സംബന്ധിച്ച് തീരുമാനമായില്ല. വാടക നൽകാത്തതിനാൽ കെട്ടിടം ഉടമ മറ്റൊരു പൂട്ട് കെട്ടിടത്തിന് ഇട്ടിരുന്നു. ഉടമ …

വൊര്‍ക്കാടി സ്വദേശിയുടെ ദുരൂഹമരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി; സാമ്പിളുകൾ രാസ പരിശോധനയ്ക്ക് അയച്ചു

കാസര്‍കോട്: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തിൽ പോസ്റ്റുമോര്‍ട്ടം നടന്നു. സാമ്പിളുകൾ രാസ പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കുഴിയിൽ നിന്ന് എടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ ആര്‍.ഡി.ഒ അനുമതി നല്‍കിയിരുന്നു.വൊര്‍ക്കാടി മജീര്‍പ്പള്ളത്തെ ബദിയാറുവിലെ മുഹമ്മദിന്റെ മകന്‍ അഷ്‌റഫ് (44) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. …

വിവാഹം കഴിഞ്ഞ ഉടനെ വധൂ വരന്മാർ ചുംബിച്ചു; ഇത് കണ്ട ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി; പരിക്കേറ്റ് അഞ്ചുപേർ ആശുപത്രിയിൽ !

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കല്ല്യാണ ദിവസം തന്നെ വധുവിന്റെയും വരന്റെയും കുടുംബങ്ങൾ തമ്മിൽ അടിപിടി കൂടി. വിവാഹത്തിന് ശേഷം വധുവരൻമാർ തമ്മിൽ ചുംബിച്ചതാണ് കുടുംബങ്ങളെ പ്രകോപിപ്പിച്ചത്. കുടുംബങ്ങൾ തമ്മിൽ അടിക്കുന്നതിൻ്റെ ​ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കണ്ടു.ഹാപൂരിലെ അശോക് നഗർ പ്രദേശത്താണ് സംഭവം നടന്നത്. രണ്ട് സഹോദരിമാരുടെയും വിവാഹം ഒരുമിച്ചാണ് നടത്തിയത്. അതിൽ ഇളയ സഹോദരിയും വരനുമാണ് വേ​ദിയിൽ നിന്ന് ചുംബിച്ചത്. ഇത് കണ്ട് പ്രകോപിതരായ കുടുംബാ​ഗംങ്ങൾ തമ്മിൽ വാക്കേറ്റം തുടങ്ങി. പിന്നീട് വടികളും കത്തികളും …

പ്ലാസ്റ്റിക് റിസൈക്ലിംഗ് കമ്പനിയിലെ മാലിന്യങ്ങൾ കുന്നുകൂടി; കോതോട്ടു – മോളവിനടുക്കം പ്രദേശവാസികൾ ആശങ്കയിൽ

കാസർകോട്: മടിക്കൈ പഞ്ചായത്ത് ആറാം വാർഡിലെ കോതോട്ടു – മോളവിനടുക്കം പ്രദേശത്ത് പ്രവർത്തിച്ചിരുന്ന സ്വകാര്യ പ്ലാസ്റ്റിക് റിസൈക്ലിങ് കമ്പിനിയിൽ ലോഡ് കണക്കിന് അജൈവ മാലിന്യങ്ങൾ കെട്ടികിടക്കുന്നു. ഇത് പ്രദേശവാസികൾക്ക് ഭീഷണിയായി തുടരുന്നു. പ്ളാസ്റ്റിക്, മെഡിക്കൽ, കെമിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെയാണ് കുന്നുകൂട്ടിയിരിക്കുന്നത്. ഇത് മൂലം പ്രദേശത്തെ മുഴുവൻ കുടിവെള്ള ശ്രോതസ്സിലേക്കു വൻതോതിൽ മലിന ജലം ഒഴുകി എത്തുന്നു. ചുറ്റുപാടുമുള്ള കിണറുകളിലെ വെള്ളത്തിൽ കലരുന്നതോട് കൂടി പകർച്ച വ്യാധി ഭീക്ഷണി കൂടി വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നു നാട്ടുകാർ ആശങ്കപ്പെടുന്നു. പ്രദേശത്തെ …

മകളുടെ സഹപാഠികളെ ഉപയോഗിച്ച് പെണ്‍വാണിഭം; ഇടപാടുകാരായി എത്തിവരില്‍ ഏറെയും വൃദ്ധരും കൗമാരക്കാരും; 37 കാരിയും സംഘവും പിടിയില്‍

സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിവന്ന സ്ത്രീയും സംഘവും പിടിയിലായി. ചെന്നൈയില്‍ താമസിക്കുന്ന 37-കാരി, സഹായികളായ രാമചന്ദ്ര(42), സുമതി(43), മായ ഒലി(29), ജയശ്രീ(43), രാമാന്ദ്രന്‍(70) കോയമ്പത്തൂര്‍ സ്വദേശി അശോക് കുമാറി(31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമസിച്ച ലോഡ്ജില്‍ വച്ചാണ് ഇവരെ പൊലീസ് സമര്‍ഥമായി പിടികൂടിയത്. ഏഴ് മൊബൈല്‍ഫോണുകളും ഒരു കാറും കസ്റ്റഡിയിലെടുത്തു. ഇടപാടിനായി എത്തിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പൊലീസ് മോചിപ്പിച്ചു. അറസ്റ്റിലായ 37-കാരിയാണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു. മകളുടെ സഹപാഠികളായ, സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന …

അതിതീവ്ര മഴ തുടരുന്നു; എറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട്; ‘റിമാല്‍’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടിയേ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. …

അമ്മയും മകനും ഉറങ്ങിക്കിടന്ന മുറിയില്‍ കടന്ന മോഷ്ടാവ് 20 പവനും രേഖകളുമായി സ്ഥലം വിട്ടു

മംഗളൂരു: അമ്മയും മകനും ഉറങ്ങിക്കിടന്ന മുറിയിലെ അലമാര തകര്‍ത്ത് 20 പവന്‍ സ്വര്‍ണവും രേഖകളും കവര്‍ച്ച ചെയ്തു. രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അമ്മയും മകനും അറിഞ്ഞത്. ബെല്‍ത്തങ്ങാടി, പല്‍ക്കെയിലെ പ്രേമഷെട്ടിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്.പ്രേമഷെട്ടിയും മകനും മാത്രമാണ് വീട്ടില്‍ താമസം. ഓടുമേഞ്ഞ വീട്ടിലെ ഒരേ മുറിയിലാണ് അമ്മയും മകനും പതിവായി ഉറങ്ങാന്‍ കിടക്കാറ്. കവര്‍ച്ച നടന്ന ദിവസവും പുറത്തേക്കുള്ള വാതിലുകളെല്ലാം അടച്ചുവെന്ന് ഉറപ്പാക്കിയാണ് ഇരുവരും പതിവ് പോലെ ഉറങ്ങാന്‍ കിടന്നത്. രാത്രിയില്‍ …

പ്രധാനമന്ത്രിക്ക് വധഭീഷണി; ഫോണ്‍ എത്തിയത് എന്‍.ഐ.എ ഓഫീസിലേക്ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വധിക്കുമെന്നാണ് ഭീഷണി. ചെന്നൈയിലെ എന്‍.ഐ.എ ഓഫീസിലേക്കാണ് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്. മധ്യപ്രദേശില്‍ നിന്നാണ് സന്ദേശം എത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഹിന്ദിയിലായിരുന്നു ഫോണ്‍ സംസാരം. വധ ഭീഷണിമുഴക്കിയതിനു പിന്നാലെ ഫോണ്‍കോള്‍ വിച്ഛേദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തുടര്‍ന്ന് എന്‍ഐഎ ഡല്‍ഹിയിലെ ഓഫീസിലും ചെന്നൈ സൈബര്‍ ക്രൈം വിഭാഗത്തിനും വിവരം കൈമാറി. ഏത് മേഖലയിൽ നിന്നാണ് ഭീഷണി കോൾ വന്നത്, ഏത് സിം കാർഡുകളാണ് ഉപയോഗിച്ചിരിക്കുന്നത് തുടങ്ങിയ വിവരങ്ങളില്‍ സൈബർ ക്രൈം പൊലീസ് …

ബോവിക്കാനത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങുന്നു; സികെ ശ്രീധരന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍

കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങുന്നു. ജില്ലാ സെഷന്‍സ് കോടതി (മൂന്ന്)യില്‍ മെയ് 25ന് വിചാരണ ആരംഭിക്കും. കേസില്‍ അടുത്തിടെ സിപിഎമ്മില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ സി.കെ ശ്രീധരനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. 2016 ഡിസംബര്‍ ഒന്നിന് വൈകുന്നേരമാണ് പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഖാദര്‍ (19) കുത്തേറ്റു മരിച്ചത്. പൊവ്വലില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടയില്‍ ഉണ്ടായ പ്രശ്നങ്ങളുടെ തുടര്‍ച്ചയായി ഡിസംബര്‍ …

ടാങ്കര്‍ ലോറിയിലെ വാതക ചോര്‍ച്ച; ഉച്ചകഴിഞ്ഞിട്ടും പരിഹരിക്കാനായില്ല; ചിത്താരിയില്‍ 300 മീറ്റര്‍ ചുറ്റളവിലെ ജനങ്ങളെ ഒഴിപ്പിച്ചു

കാസര്‍കോട്: കെഎസ്ടിപി റോഡില്‍ സെന്റര്‍ ചിത്താരി ഹിമായത്തുല്‍ ഇസ്ലാം സ്‌കൂളിന് എതിര്‍വശം റോഡില്‍ രാവിലെ ഉണ്ടായ എല്‍പിജി ടാങ്കര്‍ ലോറിയിലെ വാതക ചോര്‍ച്ച ഉച്ചകഴിഞ്ഞിട്ടും പരിഹരിക്കാനായില്ല. പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ 300 മീറ്റര്‍ ചുറ്റളവില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് ആദ്യം ഗ്യാസ് ലീക്ക് അടയ്ക്കാന്‍ നടത്തിയ ശ്രമം പാളി. വിദഗ്ധരെ അറിയിച്ചതിനെ തുടര്‍ന്ന് മംഗളൂരു ഐ.ഒ.സി യില്‍ നിന്ന് വിദഗ്ധര്‍ സ്ഥലത്തെത്തി വാതകം മറ്റു ടാങ്കറുകളിലേക്ക് മാറ്റുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. …