കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് വരുന്നവര്‍ ഇനി ഹെല്‍മെറ്റ് ധരിക്കണം! കെട്ടിടത്തിന്റെ മുന്‍വശത്തെ മേല്‍ക്കൂരയുടെ ഒരു ഭാഗം വീണ്ടും അടര്‍ന്നു വീണു

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷനില്‍ എത്തുന്ന ആളുകള്‍ ഇനി ഹെല്‍മെറ്റ് ധരിക്കേണ്ട സ്ഥിതിയിലെത്തി. കെട്ടിടത്തിന്റെ വാര്‍പ്പ് മേല്‍ക്കൂരയുടെ ഭാഗം വീണ്ടും അടര്‍ന്നു വീണു. സ്റ്റേഷന്റെ പ്രവേശന കവാടത്തിന് മുകളിലെ കോണ്‍ക്രീറ്റാണ് വ്യാഴാഴ്ച വൈകീട്ട് അടന്നുവീണത്. ബുധനാഴ്ചയും സീലിങ് അടര്‍ന്നു വീണിരുന്നു. ജിഡിയും പാറാവുകാരനും ഇരിക്കുന്ന സ്ഥലത്തെ മേല്‍ക്കൂരയാണ് കനത്ത മഴയില്‍ അടര്‍ന്നു വീണത്. തലനാരിഴ വ്യത്യാസത്തിനാണ് ജിഡി ചുമതലയിലായിരുന്ന പ്രശാന്തും പാറാവുകാരന്‍ അനൂപും രക്ഷപ്പെട്ടത്. 45 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.
കാലപ്പഴക്കം കാരണം ഏറെക്കാലമായി സിമന്റ് പാളികള്‍ അടര്‍ന്ന് വീഴുന്നത് പതിവാണെന്ന് പൊലീസുകാര്‍ തന്നെ പറയുന്നു. മഴയെത്തുടര്‍ന്ന് കോണ്‍ക്രീറ്റിന് നനവുണ്ടായിരുന്നത് ഭാരം വര്‍ധിക്കാനും കാരണമായി. കെട്ടിടം പുനര്‍ നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പൊലീസുകാര്‍ ഭീതിയോടെയാണ് എപ്പോഴും കഴിഞ്ഞുവരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page