കാസര്‍കോട് സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: തളങ്കര സ്വദേശിയായ യുവാവ് ദുബായിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മാലിക് ദിനാര്‍ നഗര്‍ സ്വദേശി മന്‍സൂറിന്റെയും പാറപ്പള്ളി അമ്പലത്തറയിലെ എന്‍ എം ജുവൈരിയയുടെയും മകന്‍ ഫര്‍സീന്‍ (31) ആണ് മരിച്ചത്. അവിവാഹിതനായിരുന്നു. 
ദുബായിലെ സ്പെയര്‍പാര്‍ട്സ് മാര്‍ക്കറ്റിലെ പോപ്പുലര്‍ ഓട്ടോ പാര്‍ട്സില്‍ ജോലി ചെയ്തുവരികയായിരുന്നു. സഹോദരങ്ങളായ ഫൈസാന്‍, മാസിന്‍ എന്നിവര്‍ക്കൊപ്പം ദുബൈയിലാണ് താമസം. മൃതദേഹവുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ദുബൈയില്‍ തന്നെ ഖബറടക്കം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. കെഎംസിസി കാസര്‍കോട് ജില്ല ഡിസീസ് കെയര്‍ യൂണിറ്റിന്റെ മേല്‍നോട്ടത്തിലാണ് നടപടിക്രമങ്ങള്‍ നടക്കുന്നത്. ഫര്‍ഷിന്റെ മരണത്തില്‍ ദുബൈയിലെ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി, ദുബൈയിലെ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page