കാസര്‍കോട്: ഇന്റര്‍വ്യൂവിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതിയെ കാണാതായി. കാണാതായ യുവതിയും കൂടെ പഠിച്ച യുവാവും തമ്മിലുള്ള വിവാഹം നടത്തുന്നത് സംബന്ധിച്ച് ബദിയഡടുക്ക സബ് രജിസ്ട്രാര്‍ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ നോട്ടീസ് പതിച്ചു. പിതാവ് നല്‍കിയ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നെക്രാജെ, കോളാരി സ്വദേശിനിയായ നേഹ (25), നെക്രാജെ, മാളങ്കൈയിലെ മിര്‍ഷാദ് (25) എന്നിവരെയാണ് കാണാതായത്. കാസര്‍കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ അധ്യാപികയാണ് യുവതി. എന്നാല്‍ യുവാവിനെ കാണാതായതില്‍ പരാതി നല്‍കിയിട്ടില്ല. അതേ സമയം യുവതി യുവാക്കളെ കാണാതായ സംഭവം ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നാടകീയ സംഭവങ്ങള്‍ക്കിടയാക്കി. യുവതിയെ കാണാതായത് സംബന്ധിച്ച വിവരമറിഞ്ഞ് ഒരു സംഘം ആള്‍ക്കാര്‍ എത്തിയതാണ് നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കിയത്. പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്ന ആരോപണമാണ് വാക്കേറ്റത്തിനും ബഹളത്തിനും ഇടയാക്കിയത്. എന്നാല്‍ ബഹളം സംബന്ധിച്ച് പൊലീസ് കേസെടുത്തിട്ടില്ല. ആര്‍ക്കും പരാതി ഇല്ലാത്തതാണ് ഇക്കാര്യത്തില്‍ കേസെടുക്കാത്തതിന് കാരണമെന്ന് പറയുന്നു
![](https://malayalam.karavaldaily.com/wp-content/uploads/2025/01/inbound8901590054137039120.jpg)