ശക്തമായ കാറ്റും മഴയും; തൈക്കടപ്പുറത്ത് നങ്കൂരമിട്ട മത്സ്യബന്ധന ബോട്ട് ഒഴുകിപ്പോയി; പുലിമുട്ടിനിടിച്ച് പൂര്‍ണമായി തകര്‍ന്ന നിലയില്‍

കാസര്‍കോട്: നീലേശ്വരം തൈക്കടപ്പുറത്ത് പുഴയില്‍ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ട് ഒഴുകിപ്പോയി. ശക്തമായ കാറ്റില്‍ പുലിമുട്ടിനിടിച്ച് ബോട്ട് പൂര്‍ണമായി തകര്‍ന്നു. ചെറുവത്തൂര്‍ മടക്കര കാവുഞ്ചിറയിലെ ശ്രീനാഥിന്റെ ഉടമസ്ഥതയിലുള്ള കാര്‍ത്തിക എന്ന ബോട്ടാണ് തകര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. കനത്ത കാറ്റിലും മഴയിലും നങ്കൂരമിളകി ഒഴുകിപ്പോവുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കരയ്ക്ക് കയറി രക്ഷപ്പെട്ടിരുന്നു. നീങ്ങിപ്പോയ ബോട്ട് പിന്നീട് അഴിത്തല പുലിമുട്ടില്‍ ഇടിക്കുകയായിരുന്നു. അഴിത്തല തീരദേശ പോലീസിന്റെ വിവരമറിയിച്ചതനുസരിച്ച് പി.മനുവിന്റെ നേതൃത്വത്തില്‍ ഫിഷറീസ് രക്ഷാ ബോട്ട് കടലിലിറങ്ങിയെങ്കിലും ശക്തമായ കാറ്റും തിരയുമുണ്ടായതിനാല്‍ പുലിമുട്ടിനടുത്തേക്ക് ബോട്ട് അടുപ്പിക്കാന്‍ സാധിച്ചില്ല. ഇങ്ങോട്ടേക്ക് നീന്തിയടുക്കാനുമായില്ല. പുലിമുട്ടില്‍ തിരയടിച്ചു തകര്‍ന്ന ബോട്ടിന്റെ ഭാഗങ്ങള്‍ കടലില്‍ ഒഴുകി നടക്കുകയാണ്. കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ ബോട്ടും സംഭവസ്ഥലത്ത് എത്തിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page