പ്രായപൂർത്തിയാകാത്ത മകളെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിന് 18 വർഷം കഠിന തടവും 40,000 രൂപ പിഴയും

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസ്സിൽ പിതാവിന് 18 വർഷം കഠിന തടവും 40,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 4 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി. എം സുരേഷാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. കഴിഞ്ഞവർഷം മെയ് 24നും അതിന് മുമ്പുള്ള രണ്ട് മാസങ്ങളിലും 16 വയസ്സുള്ള മകളെ സ്വന്തം വീട്ടിൽ വെച്ച് പല പ്രാവശ്യം പീഡിപ്പിച്ചു എന്നാണ് പരാതി. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിന്റെ അന്വേഷണം നടത്തി, പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന കെ.വേലായുധനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page