Wednesday, June 19, 2024
Latest:

സര്‍വ്വീസ് റോഡില്‍ നിറുത്തിയിരുന്ന ബസിനു പിന്നില്‍ പിക്കപ്പിടിച്ചു ഡ്രൈവര്‍ മരിച്ചു

തൃശൂര്‍: സര്‍വ്വീസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ പിക്കപ്പ് വാനിടിച്ചു ഡ്രൈവര്‍ മരിച്ചു.
തൃശൂര്‍ മുടിക്കോട്ട് ദേശീയപാത സര്‍വ്വീസ് റോഡിലാണ് അപകടം. നിറുത്തിയിരുന്ന ബസിനു പിന്നിലാണ് ഇന്നു പുലര്‍ച്ചെ പിക്കപ്പ് ഇടിച്ചത്. ഡ്രൈവര്‍ തമിഴ്‌നാടു സ്വദേശി കറുപ്പയ്യ സ്വാമി (57) തല്‍ക്ഷണം മരിച്ചു. അപകട വിവരം നേരം പുലര്‍ന്ന ശേഷമാണ് നാട്ടുകാര്‍ അറിഞ്ഞത്. വാന്‍ ബസിന്റെ പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page