പിറകോട്ട് എടുക്കുന്നതിനിടെ ബസിനടിയില്‍പെട്ട് വീട്ടമ്മ മരിച്ചു; കൂടെ ഉണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി; സംഭവം ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍!

കാസര്‍കോട്: ചെറുവത്തൂര്‍ ബസ്റ്റാന്‍ഡില്‍ പിറകോട്ട് എടുക്കുന്നതിനിടെ സ്വകാര്യ ബസിനടിയില്‍പെട്ട് വീട്ടമ്മ മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശി ഫൗസിയ(52)യാണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ബസ് സ്റ്റാന്റിലൂടെ നടന്ന് പോകുന്നതിനിടെ പിറകോട്ടെടുക്കുന്ന ബസ് ഇടിച്ച് അടിയില്‍പെടുകയായിരുന്നു. പരിക്കേറ്റ ഇവരെ ആദ്യം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വനമഹോത്സവം-ആവര്‍ത്തിക്കുന്ന പാഴ്‌വേല!

നാരായണന്‍ പേരിയ ജൂണ്‍ അഞ്ചാം തീയ്യതി-വനമഹോത്സവം-തലേന്ന് തന്നെ സ്‌കൂള്‍ കുട്ടികള്‍-നഴ്‌സറിക്കുഞ്ഞുങ്ങള്‍ അടക്കം-വൃക്ഷത്തൈകള്‍ കണ്ടെത്തി. സ്വന്തം വീട്ടു വളപ്പില്‍ നിന്ന്, അല്ലെങ്കില്‍ പരിസരത്ത് നിന്ന്. പിറ്റേന്ന് രാവിലെ വിദ്യാലയങ്ങളിലെത്തിയ ഉടനെ അധ്യാപകര്‍ക്ക് കൈമാറി. അവര്‍ നിര്‍ദ്ദേശിച്ചു, എവിടെ നടണം എന്ന്. നട്ടു; നനച്ചു. ചുറ്റും കൂടി നിന്ന് പാട്ടുപാടി; കവിത ചൊല്ലി.‘ഒരു തൈ നടുമ്പോള്‍/ഒരു തണല്‍ നടുന്നു/നടു നിവര്‍ക്കാനൊരു/കുളുര്‍ നിഴല്‍ നടുന്നു/ഒരു വസന്തത്തിന്നു വളര്‍പന്തല്‍ കെട്ടുവാന്‍/ഒരു കാല്‍ നടുന്നു’.പക്ഷെ, ‘കട്ടു മതിയാവാത്ത കാട്ടിലെ കള്ളനും, നാട്ടിലെ കള്ളനും’ -തക്കം …

സമൂഹമാധ്യമം വഴി പരിചയപ്പട്ട് ഒരുമിച്ച് ജീവിതം; ഗര്‍ഭിണിയായപ്പോഴാണ് പങ്കാളിക്ക് രണ്ടുഭാര്യമാരുണ്ടെന്നറിഞ്ഞത്; വീണ്ടും വിവാഹം കഴിച്ച യുവാവിനെതിരെ പീഡന പരാതി

ആലപ്പുഴയില്‍ ഒന്നേകാല്‍ വയസ്സുള്ള മകനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കസ്റ്റഡിയിലായ യുവതി പീഡന പരാതിയുമായി രംഗത്ത്. കുട്ടിയുടെ പിതാവിനെതിരെ പീഡനത്തിനു പൊലീസില്‍ പരാതി നല്‍കി. കുട്ടംപേരൂര്‍ സ്വദേശിനിയാണ് കുട്ടിയുടെ പിതാവായ തിരുവനന്തപുരം പാങ്ങോട് മറിയം ഹൗസില്‍ നജുമുദീനെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. രണ്ടു ദിവസം മുന്‍പ് ഒന്നേകാല്‍ വയസുള്ള ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചതിന് അനീഷയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. കുട്ടിയെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടിയെ മര്‍ദ്ദിച്ചത്. …

കിന്‍ഫ്രാ പാര്‍ക്കിലെ വന്‍ കവര്‍ച്ച: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കവര്‍ച്ചാ സംഘത്തെ നാട്ടുകാര്‍ വലയില്‍ വീഴ്ത്തി; കുമ്പളയിലെ സഹോദരങ്ങള്‍ വീണ്ടും സൂപ്പര്‍ പൊലീസായി

കാസര്‍കോട്: സീതാംഗോളിയിലെ കിന്‍ഫ്രാപാര്‍ക്കില്‍ നിന്നു പത്തുലക്ഷം രൂപ വില വരുന്ന ചെരുപ്പുകള്‍ മോഷ്ടിച്ചു കടത്തിക്കൊണ്ടു പോയ സംഭവത്തില്‍ നാലു പേര്‍ നാടകീയമായി നാട്ടുകാരുടെ പിടിയിലായി. മൂന്നാഴ്ചയോളമായി മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിയാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നതിനിടയിലാണ് നാലംഗ സംഘത്തെ സ്ഥാപനത്തിന്റെ പാര്‍ട്ണറുടെയും കുമ്പളയിലെ സഹോദരങ്ങളുടെയും നിരന്തരമായ നിരീക്ഷണത്തിനൊടുവില്‍ പിടികൂടിയത്.മെയ് 22ന് ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീതാംഗോളി കിന്‍ഫ്രാ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന വെല്‍ഫിറ്റ് ഫുട്വെയര്‍ നിര്‍മ്മാണ കമ്പനിയിലാണ് പത്തുലക്ഷത്തിന്റെ കവര്‍ച്ച നടന്നത്. രണ്ട് തവണയായി അഞ്ചു ലക്ഷം രൂപ …

എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു.സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുംതല കുറ്റിച്ചിയിലെ പി.വി.ഹൗസില്‍ ഉമറുല്‍ ഫാറൂഖ്(27)ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയവെ മരിച്ചത്. ഏതാനും ദിവസം മുമ്പ് വിഷം കഴിച്ച ഉമറുല്‍ ഫാറൂഖിനെ ചികില്‍സക്ക് ശേഷം ഡിസ്ച്ചാര്‍ജ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. റസാക്ക്-ബീഫാത്തിമ ദമ്പതികളുടെ മകനായ ഉമറുല്‍ ഫാറൂഖ് ഉടുമ്പുംതലയില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. ഫായിസ്, ഹാരിസ് എന്നിവര്‍ സഹോദരങ്ങളാണ്.

പ്രസവിക്കാന്‍ പോകും മുമ്പ് ഊരി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു നല്‍കിയില്ല; ആരോപണം നിഷേധിച്ച് ബന്ധുവായ സ്ത്രീ, സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി പൊലീസ്

കാസര്‍കോട്: ലേബര്‍ റൂമിലേക്ക് പോകുന്നതിന് മുമ്പ് ഗര്‍ഭിണി ഊരിക്കൊടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്നു പരാതി. പ്രശ്നം പറഞ്ഞു തീര്‍ത്ത് സ്വര്‍ണ്ണം തിരികെ ലഭിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.പെര്‍മുദെയിലെ അന്‍സാറിന്റെ ഭാര്യ ഫാത്തിമത്ത് ഹസ്ന (22)യുടെ പരാതി പ്രകാരമാണ് കുമ്പള പൊലീസ് കേസെടുത്തത്. മെയ് 24ന് ആണ് ഫാത്തിമത്ത് ഹസ്ന കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചത്. ലേബര്‍ റൂമിലേക്ക് പോകുന്നതിന് മുമ്പ് കമ്മലുകളും കൈചെയിനും പാദസരങ്ങളും ഊരി ബന്ധുവായ സ്ത്രീക്ക് കൈമാറിയിരുന്നതായി ഹസ്ന നല്‍കിയ …

കുമ്പളയിലെ ക്രിക്കറ്റ് താരത്തിന്റെ മരണം; ദുരൂഹതയെന്ന് ബന്ധുക്കള്‍, ഫോണ്‍ വിളിച്ചതും കാസര്‍കോട്ട് വച്ച് മര്‍ദ്ദിച്ചത് ആരാണെന്നും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരണം ഇന്ന്

കാസര്‍കോട്: കുമ്പള, നായ്ക്കാപ്പ് സ്വദേശിയും അറിയപ്പെടുന്ന ക്രിക്കറ്റ് താരവുമായ മഞ്ചുനാഥ നായകി(24)ന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. ദുരൂഹതകള്‍ പുറത്തു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ഇന്നു വൈകുന്നേരം നായ്ക്കാപ്പില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം ചേരുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.ശനിയാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് മഞ്ചുനാഥിനെ വീട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വെള്ളിയാഴ്ച കാസര്‍കോട്ട് വെച്ച് ഒരു സംഘം ആള്‍ക്കാര്‍ മഞ്ചുനാഥിനെയും സുഹൃത്തുക്കളെയും മര്‍ദ്ദിച്ചതായി പറയുന്നുണ്ടെന്നും അവിടെ നിന്നു ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. …

‘ഞങ്ങള്‍ പോകുന്നു, സയനൈഡ് കഴിക്കുകയാണ്’; ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം മൂന്നംഗ കുടുംബം ആത്മഹത്യചെയ്തു

ഭാര്യയും മകനും ഗൃഹനാഥനും വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കൂട്ട ആത്മഹത്യ. നെയ്യാറ്റിന്‍കര തൊഴുക്കല്‍ കുട്ടപ്പന ക്ഷേത്രത്തിനു സമീപം മണിലാല്‍(52), ഭാര്യ സ്മിത (45), മകന്‍ അഭിലാല്‍ (22) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി സയനൈഡ് കഴിക്കുകയാണ് എന്ന് മണിലാല്‍ ചില ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ് നഗരസഭ കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷും മകനും സ്ഥലത്ത് എത്തിയപ്പോള്‍ മണിലാല്‍ മെമ്പറുടെ മുന്നില്‍ വച്ച് വിഷം കഴിച്ച് കുഴഞ്ഞുവീണ് മരിച്ചു. വീടിനകത്തു …

വൊര്‍ക്കാടിയിലെ തട്ടുകട വ്യാപാരിയുടെ ദുരൂഹമരണം; പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു

കാസര്‍കോട്: വൊര്‍ക്കാടി പഞ്ചായത്തിലെ മജീര്‍പ്പള്ളയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച തട്ടുകട വ്യാപാരിയുടെ പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. മരണത്തിലെ ദുരൂഹത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മരണത്തിലെ ദുരൂഹത പൂര്‍ണ്ണമായും നീങ്ങണമെങ്കില്‍ പോസ്റ്റുമോര്‍ട്ടത്തിന്റെ രാസപരിശോധനാ ഫലം കൂടി ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്ന് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. രാജീവ്കുമാര്‍ പറഞ്ഞു. മജീര്‍പള്ള, ബെദിയാറുവിലെ അഷ്റഫി(44)നെ മെയ് ആറിനു രാവിലെയാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. സ്വാഭാവിക മരണമെന്ന നിലയില്‍ കന്യാന റഹ്‌മാനിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കുകയും ചെയ്തു.എന്നാല്‍ ഈ …

നയാബസാറില്‍ വെള്ളപ്പൊക്കം; യാത്രക്കാര്‍ ദുരിതത്തില്‍

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് ഉപ്പള, നയാബസാറില്‍ അടിപ്പാതയിലും സര്‍വ്വീസ് റോഡിലും വെള്ളപ്പൊക്കം. മഴ കനത്തതോടെ അടിപ്പാതയില്‍ ഒന്നര അടിയോളം പൊക്കത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നു. ഇത് കാരണം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ നടന്നു പോകാന്‍ പോലും കഴിയാതെ ദുരിതമനുഭവിക്കുകയാണ്. നാലു സ്‌കൂളിലെ വിദ്യാര്‍ത്ഥികളും താലൂക്ക് ആശുപത്രിയിലേക്കുള്ള രോഗികളും സഹായികളും വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരും മലിനജലത്തിലൂടെയാണ് നടന്നു പോകുന്നത്. വൈകുന്നേരം വരെ നനഞ്ഞതും ചെളിപറ്റിയതുമായ വസ്ത്രം ധരിച്ചിരിക്കേണ്ട ഗതികേടിലാണ് ആള്‍ക്കാര്‍. അടിപ്പാതയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കി കാല്‍ നടയാത്രയിലെ …

സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത: എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിച്ചു. ചില സ്ഥലങ്ങളില്‍ മിതമായും മറ്റു സ്ഥലങ്ങളില്‍ ഇടത്തരത്തിലും മഴയുണ്ടാകും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കടുത്ത ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴക്കും കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മിതമായ മഴയും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട …

അരങ്ങ്-സര്‍ഗോത്സവം; പ്രച്ഛന്ന വേഷ മത്സരത്തില്‍ ട്രാന്‍സ് വുമണ്‍ ഷഫ്‌ന ഷാഫിക്ക് ഒന്നാം സ്ഥാനം

പിലിക്കോട്: അവഗണനയുടെ ഇരുളില്‍ നിന്നും ആത്മവിശ്വാസത്തിന്റെ കരുത്തില്‍ അരങ്ങിലെത്തിയ ട്രാന്‍സ് ജെന്‍ഡര്‍ ഷഫ്‌ന ഷാഫിക്ക് പ്രച്ഛന്ന വേഷ മത്സരത്തില്‍ ഒന്നാം സ്ഥാനം. ഉക്രെയ്‌നിലെ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം കൈയ്യിലെടുത്തു വിലപിക്കുന്ന വൃദ്ധന്റെ വേഷമാണ് ഷഫ്‌നയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. ആകെ പത്തു മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെട്ട പൊതുവിഭാഗത്തില്‍ തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ചു കൊണ്ടായിരുന്നു ഷഫ്‌നയുടെ പ്രകടനം.ട്രാന്‍സ് ജെന്‍ഡറായതിന്റെ പേരില്‍ സ്വന്തം വീട്ടില്‍ നിന്നു പോലും അവഗണന നേരിടേണ്ടി വന്നപ്പോഴാണ് അഞ്ചു വര്‍ഷം മുമ്പ് ഷഫ്‌ന സ്വന്തം …

ബൈക്ക് സർവീസ് റോഡിലെ കുഴിയിലെ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

ബൈക്ക് സർവീസ് റോഡിലെ കുഴിയിലെ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു.തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിനടുത്ത് താമസിക്കുന്ന കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ പോസ്റ്റ് ഓഫീസിന് സമീപത്തെ റിയാസ് (34) ആണ് മരിച്ചത്. കണ്ണൂർ പിലാത്തറ വളയാങ്കോട് എംജിഎം കോളേജിലേക്ക് പോകുന്ന ജംഗ്ഷനില്‍ തളിപ്പറമ്പ് ഭാഗത്തേക്കുള്ള സര്‍വീസ് റോഡിലാണ് അപകടം. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഹൈവേ വികസനത്തിന്റെ ഭാഗമായി സര്‍വീസ് റോഡില്‍ കലുങ്ക് കെട്ടിയ ഭാഗത്തെ ചുറ്റുമുള്ള കുഴിയിലെ വെള്ളക്കെട്ടില്‍ ബൈക്കുമായി വീഴുകയായിരുന്നു. അരമണിക്കൂറിനു ശേഷമാണ് വീണ വിവരം നാട്ടുകാർ അറിയുന്നത്. അപ്പോഴേക്കും …

ജമ്മു കാശ്മീരിൽ തീർഥാടകരുടെ ബസിനുനേരെ ഭീകരർ വെടിയുതിർത്തു; ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു

ജമ്മു കശ്മീരിലെ റീസിയിൽ തീർഥാടകരുടെ ബസിനുനേരെ ഭീകരർ വെടിയുതിർത്തു. ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു, 33 പേർക്ക്‌ പരുക്ക്. ഞായറാഴ്ച വൈകീട്ട് 6.10 ഓടുകൂടിയാണ് സംഭവം. റിയാസിയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന ബസിനു നേരെയാണ് ഭീകരർ വെടിയുതിർത്തത്. നാട്ടുകാരുടെ സഹായത്തോടെ രാത്രി എട്ടുമണിയോടു കൂടി എല്ലാ യാത്രക്കാരെയും പൊലീസ് ബസില്‍ നിന്ന് പുറത്തെടുത്തു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ റിയാസി, ത്രേയാത്ത്, ജമ്മു എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയെന്ന് …

നീലേശ്വരത്തെ ബൈക്ക് മോഷണം; പ്രതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യം പുറത്തുവിട്ട് പൊലീസ്

കാസർകോട്: ബൈക്ക് മോഷണക്കേസിലെ പ്രതിയെ കണ്ടെത്താൻ ആളുടെ സിസിടിവി ദൃശ്യം പുറത്തുവിട്ട് നീലേശ്വരം പൊലീസ്.രാജാ റോഡ് അരികിലെ പരിപ്പുവട വിഭവശാലയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് ഒരു മാസം മുമ്പാണ് മോഷണം പോയത്. പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പയ്യന്നൂരിലെ എം.വി.സതീശന്റെ ബൈക്ക് ആണ് മോഷണം പോയത്. പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നുവെങ്കിലും തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഈ ചിത്രം പുറത്തുവിട്ടാണ് ഇപ്പോൾ ജനങ്ങളുടെ സഹായം തേടിയിരിക്കുന്നത്. വിവരം ലഭിക്കുന്നവർ 0467-2280240, 9497980928 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

മുംബൈയിലെ ഹോട്ടൽ വ്യാപാരി മൂസോടിയിലെ മൂസ ഇബ്രാഹിം കുഴഞ്ഞു വീണു മരിച്ചു

മുംബൈ: മുംബൈയിൽ ഹോട്ടൽ വ്യാപാരിയും കാസർകോട് ഉപ്പള മൂസോടി സ്വദേശിയുമായമൂസ ഇബ്രാഹിം (67) കുഴഞ്ഞുവീണു മരിച്ചു.ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. റൂമിനുള്ളിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞുടനെ കേരള മുസ്ലിം ജമാ അത്ത് സെക്രട്ടറി ഹനീഫ, കൗൺസിൽ അംഗം ഇസ്മായിൽ എന്നിവർ ആശുപത്രിയിലെത്തി. മൃതദേഹം ആംബുലൻസിൽ നാട്ടിൽ എത്തിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു. നഫീസ, തസ്‌ലിമ എന്നിവരാണ് ഭാര്യമാർ. മക്കൾ: പരേതയായ റഹ്യാനാ, അമീർ, സുൽത്താന, സുനൈന, ഇർഷാന, തസ്രീന, പർസാന, മുനീർ, പർഹാന. സഹോദരങ്ങൾ: യൂസഫ്, …

മൂന്നാം എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു; 72 അംഗ മന്ത്രിസഭ; 30 പേർക്ക് ക്യാബിനറ്റ് പദവി; സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ഇല്ല

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രിയും മന്ത്രിമാരും സത്യവാചകം ചെല്ലിയത്.72 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. ഇതിൽ 30 പേർക്ക് കാബിനറ്റ് പദവിയും 6 പേർക്ക് സ്വതന്ത്ര ചുമതലയും 36 പേർക്ക്‌ സഹമന്ത്രി സ്ഥാനവും ലഭിക്കും. മോദിക്ക് പിന്നാലെ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ജെ.പി. നഡ്ഡ, ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ, ഡോ. എസ്. ജയ്ശങ്കർ, മനോഹർ ലാൽ …

കുടുംബശ്രീ സർഗോത്സവം; കാസർകോട് ജില്ല തുടർച്ചയായി അഞ്ചാംവർഷവും ഓവറോൾ ചാമ്പ്യന്മാർ

കാസർകോട്: കുടുംബശ്രീ ‘അരങ്ങ്’ സര്‍ഗോത്സവത്തിൽ കാസർകോട് ജില്ല തുടർച്ചയായി അഞ്ചാം വർഷവും ഓവറോൾ ചാമ്പ്യന്മാരായി. കണ്ണൂര്‍, തൃശൂര്‍ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനം നേടി. കാസർകോട് ജില്ല 209 പോയിന്‍റ് നേടി. 185 പോയിന്‍റുമായി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും 96 പോയിന്‍റുമായി തൃശൂര്‍ ജില്ല മൂന്നാം സ്ഥാനവും നേടി. 3500-ലേറെ കലാകാരികളാണ് ഈ കലോത്സവത്തില്‍ പങ്കെടുത്തത്. കാസര്‍കോട് ജില്ലയ്ക്കുളള എവര്‍റോളിങ്ങ് ട്രോഫി എം. രാജഗോപാലന്‍ എം.എല്‍.എ,സമ്മാനിച്ചു. ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുളള ട്രോഫി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ …