ഇടുക്കി: മൂന്നാറില്‍ 60 കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മാങ്കുളം അന്‍പതാം മൈലിലാണ് മൃതദേഹം കണ്ടെത്തിയത്. തങ്കച്ചന്‍ എന്നയാളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. സംഭവത്തിനു പിന്നില്‍ അസ്വാഭാവികതയുള്ളതായി പൊലീസ് സംശയം പ്രകടിപ്പിച്ചു. കൊലപാതകത്തിനുള്ള സാധ്യതയെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.