അമ്മയില്ലാത്ത തക്കം നോക്കി വീട്ടിലെത്തി മിഠായി നല്‍കും; എട്ടു വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത 77 കാരന് 21 വര്‍ഷം കഠിനതടവും 1,56,000 രൂപ പിഴയും

എട്ടു വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത കേസില്‍ 77 കാരന് വിവിധ വകുപ്പുകള്‍ പ്രകാരം
21 വര്‍ഷം കഠിനതടവും 1,56,000 രൂപ പിഴയും കോടതി വിധിച്ചു. പട്ടുവം മംഗലശേരി ആശാരിവളവിലെ പടിഞ്ഞാറേ പുരയില്‍ വീട്ടില്‍ പി.പി.നാരായണനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 5 വിവിധ വകുപ്പുകളിലായാണ് ശിക്ഷ. 2020 ഒക്ടോബര്‍ 16 മുതല്‍ പല ദിവസങ്ങളിലും മിഠായി നല്‍കി വശീകരിച്ച് ലൈംഗികാതിക്രമം നടത്തിയിരുന്നു. ഒക്ടോബര്‍ 20 ന് രാവിലെ മാതാവില്ലാത്ത തക്കം നോക്കി വീട്ടിലെത്തി മിഠായി നല്‍കിയശേഷം ബലാല്‍സംഗം ചെയ്യുകയും ജനനേന്ദ്രിയത്തില്‍ വിരല്‍കടത്തി ക്രൂരമായി ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്നാണ് കേസ്. തളിപ്പറമ്പ് അഡീഷണല്‍ എസ്.ഐ കെ.വി.ലക്ഷ്മണന്‍, സി.ഐ ആയിരുന്ന എന്‍.കെ.സത്യനാഥന്‍ എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page