കിണറ്റില്‍ വീണ ആട്ടിന്‍ കുട്ടിക്ക് രക്ഷകയായി കാസര്‍കോട്ടെ അഗ്നിരക്ഷാ ഉദ്യോഗസ്ഥ

  കാസര്‍കോട്: കിണറില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച് കരുത്ത് കാട്ടി കാസര്‍കോട് അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥ. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വുമണ്‍ കെ ശ്രീജിഷയാണ് 40 അടി ആഴവും മൂന്നടി വെള്ളവുമുള്ള കിണറ്റിലിറങ്ങി ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. പെരിയടുക്ക ബദര്‍ മന്‍സിലെ ഇബ്രാഹീമിന്റെ വീട്ടുപറമ്പിലെ കിണറില്‍ വീണ ആട്ടിന്‍ കുട്ടിയെയാണ് ഇവര്‍ സാഹസീകമായി ഇറങ്ങി രക്ഷപ്പെടുത്തിയത്. വീട്ടുകാരുടെ വിവരത്തെ തുടര്‍ന്നാണ് കാസര്‍കോട് അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് …

സ്‌കൂട്ടറില്‍ കഞ്ചാവ് എത്തിച്ച് ചില്ലറ വില്‍പന; പന്നിപ്പാറയില്‍ 42 കാരന്‍ പിടിയിലായി

  കാസര്‍കോട്: ചില്ലറ വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി 42 കാരന്‍ മുട്ടത്തൊടി പന്നിപ്പാറയില്‍ പിടിയിലായി. തളങ്കര കൊറക്കോട് സ്വദേശി കെ നൗഷാദാണ് കാസര്‍കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജെ ജോസഫും സംഘവും നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇയാളുടെ സ്‌കൂട്ടറില്‍ 900 ഗ്രാം കഞ്ചാവ് 28 ഓളം പാക്കറ്റിലാക്കി വച്ചിരുന്നു. പ്രതിക്കെതിരെ എന്‍ഡിപിഎസ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തി. പ്രിവന്റീവ് ഓഫീസര്‍ കെവി രഞ്ജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി രാജേഷ്, ടി കണ്ണന്‍കുഞ്ഞി, അമല്‍ജിത്, അബ്ദുള്‍ അസീസ്, വനിതാ …

കേരളത്തിൽ ശിക്ഷ കുറവെന്ന് കള്ളൻ; തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തി മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ 

  തിരുവനന്തപുരം: കേരളത്തിൽ ശിക്ഷ കുറവായതിനാൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തി മോഷണം നടത്തിയ യുവാവ് പിടയിൽ. മാലപൊട്ടിക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശി നന്ദശീലൻ (25) ആണ് പിടിയിലായത്. മധുര രാമനാഥപുരം പരമക്കുടി സ്വദേശിയാണ് നന്ദശീലൻ. സാമ്പത്തിക ബാധ്യത കാരണമാണ് മാല പൊട്ടിക്കാൻ ശ്രമിച്ചതെന്നും, തമിഴ്നാട്ടിൽ ശിക്ഷ കൂടുതലാണെന്നും എന്നാൽ കേരളത്തിൽ ശിക്ഷ കുറവാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു. നെടുമങ്ങാട് കൊല്ലങ്കാവ് സ്വദേശി സുനിതയുടെ സ്വർണമാല പൊട്ടിക്കാനാണ് ശ്രമം നടത്തിയത്. ശ്രമം പരാജയപ്പെട്ടപ്പോൾ യുവതിയെ തള്ളിയിട്ടതിന് ശേഷം …

ലെബനനില്‍ പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ച്  9 പേർ  കൊല്ലപ്പെട്ടു; ഇറാന്‍ സ്ഥാനപതി ഉള്‍പ്പെടെ അയ്യായിരത്തിലധികം ആളുകൾക്ക് പരിക്കേറ്റു

ലെബനനില്‍ ഹിസ്ബുള്ളയിലെ അംഗങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ച് 9 പേർ  കൊല്ലപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരും ഹിസ്ബുള്ള അംഗങ്ങളും ലെബനനിലെ ഇറാന്‍ സ്ഥാനപതിയും ഉള്‍പ്പെടെ അയ്യായിരത്തിലധികം ആളുകൾക്ക് പരിക്കേറ്റു. പേജറുകൾ പൊട്ടിത്തെറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഒരു പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നും 200 ലധികം പേരുടെ നില ഗുരുതരമാണെന്നും ലെബനൻ ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്ന് ഹിസ്ബുല്ല ആരോപിച്ചു. അക്രമം ആസൂത്രി തമെന്നാണ് റിപ്പോർട്ട്. അതേസമയം ഇസ്രായേലിന്റെ ഹാക്കിങ്ങാണ് പേജറുകൾ പൊട്ടിത്തെറിക്കാൻ …

റോഡ് നവീകരണം; ചന്ദ്രഗിരി പാലം മുതൽ പ്രസ് ക്ലബ്ബ് ജംഗ്ഷൻ വരെ മറ്റന്നാൾ മുതൽ 10 ദിവസം റോഡ് അടച്ചിടും 

  കാസർകോട്: കാസർകോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലം മുതൽ പ്രസ് ക്ലബ്ബ് ജംഗ്ഷൻ വരെ റോഡിൽ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നു. അതിനാൽ സെപ്റ്റംബർ 19 മുതൽ 10 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചെന്നു പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. അതിനാൽ വാഹനങ്ങൾ ദേശീയപാത വഴി കടന്നുപോകണം. വാഹനങ്ങൾ ദേശീയപാത വഴി കടന്നു പോകുമ്പോൾ ഗതാഗതക്കുരുക്കു ഇരട്ടിയാവും. ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിലവിൽ എല്ലാ സമയത്തും ഗതാഗതകുരുക്കാണ്. രാവിലെയും വൈകുന്നേരവും വിദ്യാനഗറിൽ നിന്ന് …

പൊവ്വലിൽ മകൻ മാതാവിനെ മൺവെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

    കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊവ്വലിൽ മാതാവിനെ മകൻ മൺവട്ടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. പൊവ്വൽ പുതിയ പെട്രോൾ പമ്പിനു എതിർ വശത്തുള്ള അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ ജ്യേഷ്ഠൻ മജീദിനു പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. സംഭവത്തിൽ നബീസയുടെ മകൻ നാസറിനെ ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു മക്കൾ: ഇർഷാന, ഇക്ബാൽ, അബ്ദുൾ ഖാദർ, ഇർഫാന. മരുമക്കൾ: …

പനി ബാധിച്ച് ചികില്‍സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു

  കാസര്‍കോട്: പനി ബാധിച്ച് ചികില്‍സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു. ചന്ദ്രഗിരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ഥിനി എന്‍എം വൈഷ്ണവി(17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. പനി ബാധിച്ച് ആദ്യം പരിയാരം ഗവ.മെഡിക്കല്‍ കോളേജിലും പിന്നീട് പതിനഞ്ച് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികില്‍സയിലായിരുന്നു. വൈകീട്ട് പിതാവിന്റെ സ്വദേശമായ കോഴിക്കോട് ബാലുശേരി കരിയാത്തന്‍ കാവിലേക്ക് മൃതദേഹം കൊണ്ടുപോകും. തുടര്‍ന്ന് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ പൊതു ശ്മശാനത്തില്‍ സംസ്‌കാരം നടത്തും. പരേതനായ …

മീപ്പുഗിരിയില്‍ സംഘര്‍ഷം തടയാന്‍ സ്ഥലത്തെത്തിയ പൊലീസിനു നേരെ കല്ലേറ്; എസ്.ഐക്ക് പരിക്ക്

  കാസര്‍കോട്: സംഘര്‍ഷം തടയാന്‍ സ്ഥലത്തെത്തിയ പൊലീസിനു നേരെ കല്ലേറ്. കാസര്‍കോട് എസ്.ഐ പി. അനൂബിനും പൊലീസുകാര്‍ക്കും നേരെയാണ് കല്ലേറുണ്ടായത്. തിങ്കളാഴ്ച രാത്രി 10.30 ന് മീപ്പുഗിരിയിലാണ് സംഘര്‍ഷമുണ്ടായത്. വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തിയതോടെ ചിലര്‍ കോണ്‍ക്രീറ്റ് കഷണവും കല്ലും പൊലീസിന് നേരെയെറിഞ്ഞു. അതിനിടയിലാണ് എസ്.ഐക്ക് പരിക്കേറ്റത്. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. 15 പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.  

ലേലത്തില്‍ പൃഥ്വിരാജിനെ കടത്തിവെട്ടി; ഇഷ്ട നമ്പറായ 7777 ന് നിരഞ്ജന നല്‍കിയത് 7.85 ലക്ഷം

  തിരുവല്ല: വാഹനപ്രേമികള്‍ കൊതിക്കുന്ന ഫാന്‍സി നമ്പറുകളിലൊന്നാണ് ‘7777’. ഈ ഫാന്‍സി നമ്പര്‍ സ്വന്തമാക്കി തിരുവല്ല സ്വദേശിനിയും നടുവത്ര ട്രേഡേഴ്സ് ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. 7.85 ലക്ഷം രൂപയ്ക്കാണ് നമ്പര്‍ ലേലത്തിലൂടെ നിരഞ്ജന സ്വന്തമാക്കിയത്. തന്റെ ലാന്‍ഡ്റോവര്‍ ഡിഫന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777 എന്ന നമ്പര്‍ യുവ സംരംഭക കൂടിയായ നിരഞ്ജന നേടിയത്. 7777 സ്വന്തമാക്കാനായി നടനും സംവിധായകനുമായ പൃഥ്വിരാജിനെ കടത്തിവെട്ടിയിരിക്കുകയാണ് നിരഞ്ജന. മുന്‍പ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട …

11 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു; സംവിധാനം മഹേഷ് നാരായണന്‍; ലോക്കേഷന്‍ ശ്രീലങ്ക, സിനിമയുടെ പ്രത്യേകത ഇതാണ്

  പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കാന്‍ പോകുന്നു. ഇരുതാരങ്ങളും ഒരുമിച്ചെത്തുന്ന ചിത്രം ശ്രീലങ്കയിലാണ് ചിത്രീകരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാകും ഏറ്റെടുക്കുകയെന്നാണ് വിവരം. ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടത്തിയത്. മലയാളം സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫും സംവിധായകന്‍ …

അരവിന്ദ് കെജ്‌രിവാളിന് പിന്‍ഗാമി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും

  ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും. അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ് അതിഷിയുടെ പേര് നിര്‍ദേശിച്ചത്. ആംആദ്മി എംഎല്‍എമാരുടെ യോഗത്തില്‍ അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ തീരുമാനമായി. ചൊവ്വാഴ്ച വൈകീട്ട് 4.30ന് ലെഫ്റ്റ് ഗവര്‍ണര്‍ വി കെ സക്‌സേനയെ കണ്ട് അരവിന്ദ് കെജ്‌രിവാള്‍ രാജി സമര്‍പ്പിക്കും. സ്ഥാനമേല്‍ക്കുന്നതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ …

നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

  ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, പങ്കജ് മിത്തല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഏഴര വര്‍ഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്. പലതവണ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുഖ്യ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കര്‍ശന ഉപാദികളോടെയാണ് ജാമ്യം നല്‍കിയത്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയെ …

ചെറുകുന്നില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; എട്ടുപേര്‍ക്ക് പരിക്ക്

  കണ്ണൂര്‍: ചെറുകുന്നില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ പയ്യന്നൂര്‍ എട്ടിക്കുളം സ്വദേശികളായ 8 പേര്‍ക്ക് പരിക്ക്. എട്ടിക്കുളം സ്വദേശികളായ മുഹമ്മദ്(17), മുബാറക്ക് (18), മുഹമ്മദ് ഇഹ്‌സാന്‍ സാദിഖ് (17), റിസ്സാന്‍ (18), ഹാഫിസ് ( 17) എന്നിവരാണ് പരിക്കുകളോടെ ചികിത്സ തേടിയത്. ഇതില്‍ മുബാറക്കിന്റെ പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ഇന്നോവ കാര്‍ റോഡില്‍ നിന്നും തെന്നി മാറി വയലിലെ തെങ്ങില്‍ ഇടിച്ച് മറിയുകയായിരുന്നു. പരിക്ക് പറ്റിയവരെ പരിയാരത്തുള്ള …

ഷിരൂര്‍ ഗംഗാവലി പുഴയിലെ തെരച്ചില്‍; ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഗോവയില്‍ നിന്ന് പുറപ്പെട്ടു

  മംഗളൂരു: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ വീണ്ടും തെരച്ചില്‍ ആരംഭിക്കും. ഗംഗാവലി പുഴയില്‍ നടത്തുന്ന തെരച്ചിലിനായി ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഗോവയില്‍ നിന്ന് പുറപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് ഡ്രഡ്ജര്‍ ഉള്ള ടഗ് ബോട്ട് കാര്‍വാറിലേക്ക് പുറപ്പെട്ടത്. ഡ്രഡ്ജര്‍ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തായിരിക്കും വീണ്ടും തെരച്ചില്‍ ആരംഭിക്കുക. കാര്‍വാറില്‍ സ്ഥിതി വിലയിരുത്താന്‍ ഉത്തര കന്നഡ ജില്ലാ ഭരണകൂടം ബുധനാഴ്ച യോഗം ചേരും. ജില്ലാ കളക്ടര്‍ ലക്ഷ്മി …

ഇളയമ്മയ്ക്ക് കരള്‍ പകുത്ത് നല്‍കിയ യുവ കോളേജ് അധ്യാപിക മരണപ്പെട്ടു

  ഇളയമ്മയ്ക്ക് കരള്‍ ദാനം ചെയ്ത കോളേജ് അധ്യാപിക ശസ്ത്രക്രിയ കഴിഞ്ഞ് 12 ദിവസത്തിന് ശേഷം മരണപ്പെട്ടു. മംഗളൂരു ശ്രീനിവാസ കോളേജിലെ ലക്ചററായ കരിങ്കല്‍പാടി സ്വദേശി അര്‍ച്ചന കാമത്ത് (33) ആണ് മരിച്ചത്. 12 ദിവസം മുമ്പാണ് ബംഗളൂരുവിലെ അപ്പോളോ ആശുപത്രിയില്‍ വച്ച് കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയത്. ഭര്‍ത്താവ് ചേതന്‍ കുമാറിന്റെ ഇളയച്ഛന്റെ ഭാര്യയ്ക്കാണ് കരള്‍ മാറ്റിവച്ചത്. കരള്‍മാറ്റത്തിന് വേണ്ടി ഭര്‍ത്താവിന്റെ ബന്ധുക്കളുടെ രക്ത ഗ്രുപ്പ് പരിശോധിച്ചപ്പോള്‍ ആരുടെയും രക്തം അനുയോജ്യമായില്ല. തുടര്‍ന്ന് അര്‍ച്ചനയുടെ രക്തഗ്രൂപ്പ് പരിശോധിച്ചപ്പോള്‍ …

മലപ്പുറത്ത് മങ്കി പോക്‌സ്? മഞ്ചേരിയിൽ ലക്ഷണങ്ങളോടെ യുവാവ് ചികിത്സയിൽ; സ്രവം പരിശോധനയ്ക്കയച്ചു

  മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ മങ്കി പോക്‌സ് ലക്ഷണത്തോടെ യുവാവ് ചികിത്സയിൽ. ദുബൈയിൽ നിന്ന് നാട്ടിലെത്തിയ ഒതായി സ്വദേശി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പനിയും തൊലിയിൽ ചിക്കൻപോക്സിനും സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്നാണ് ഇയാൾ മെഡിക്കൽ കോളേജിലെത്തിയത്.യുവാവിൻ്റെ സ്രവ സാമ്പിൾ ശേഖരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. മലപ്പുറത്ത് നിപ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മങ്കിപോക്സെന്ന സൂചനയും പുറത്തുവരുന്നത്. സെപ്റ്റംബർ 9ന് നിപ ബാധിച്ച് മരിച്ച യുവാവിൻ്റെ റൂട്ട് മാപ്പ് ആരോഗ്യ …

കാനത്തൂരിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ മേലത്ത് അരവിന്ദാക്ഷൻ നമ്പ്യാർ അന്തരിച്ചു 

  കാസർകോട്: കാനത്തൂരിലെ ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകൻ മേലത്ത് അരവിന്ദാക്ഷൻ നമ്പ്യാർ (75) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് സ്വവസതിയിൽ ആണ് അന്ത്യം സംഭവിച്ചത്. കുറച്ചു വർഷങ്ങളായി അസുഖബാധിതനായിരുന്നു.മേലത്ത് സരോജിനി അമ്മയുടെയും പരേതനായ കാനത്തൂർ പുതുക്കുടി മാലിങ്കു നായരുടെയും മകനാണ്. ചേക്കരംകോടി പത്മാവതി അമ്മ ആണ് ഭാര്യ. മക്കൾ: സ്വപ്ന സി ( ചെമ്മനാട് ), സ്വരാജ് സി ( മുളിയാർ സർവീസ് സഹകരണ ബാങ്ക് ), സ്വരൂപ് സി ( സൗദി അറേബ്യ ) മരുമക്കൾ: എം. …

10 പേര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു; ആരോഗ്യവകുപ്പ് മന്ത്രി സ്ഥലത്ത് ക്യാംപ് ചെയ്യും

  മലപ്പുറത്ത് മരിച്ച യുവാവ് നിപ ബാധിതനായിരുന്നെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയില്‍ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നാണ് രോഗലക്ഷണമുള്ളവരുടെ സാമ്പിള്‍ ശേഖരിച്ചത്. മരിച്ച യുവാവിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് സമ്പര്‍ക്കപ്പട്ടിക തയാറാക്കി വരികയാണ്. മലപ്പുറം നടുവത്ത് നിപ ബാധിച്ച് മരണപ്പെട്ട 24 കാരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 15 സഹപാഠികള്‍ നിരീക്ഷണത്തിലാണ്. ജാഗ്രത നിര്‍ദേശം ഏര്‍പ്പെടുത്തിയ ബംഗളൂരില്‍ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ …