ലെബനനില്‍ ഹിസ്ബുള്ളയിലെ അംഗങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ച് 9 പേർ കൊല്ലപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരും ഹിസ്ബുള്ള അംഗങ്ങളും ലെബനനിലെ ഇറാന്‍ സ്ഥാനപതിയും ഉള്‍പ്പെടെ അയ്യായിരത്തിലധികം ആളുകൾക്ക് പരിക്കേറ്റു. പേജറുകൾ പൊട്ടിത്തെറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഒരു പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നും 200 ലധികം പേരുടെ നില ഗുരുതരമാണെന്നും ലെബനൻ ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്ന് ഹിസ്ബുല്ല ആരോപിച്ചു. അക്രമം ആസൂത്രി
തമെന്നാണ് റിപ്പോർട്ട്. അതേസമയം ഇസ്രായേലിന്റെ ഹാക്കിങ്ങാണ് പേജറുകൾ പൊട്ടിത്തെറിക്കാൻ കാരണമെന്ന സംശയം ഇതിനകം ഉയർന്നിട്ടുണ്ട്. ഹിസ്ബുള്ളയുടെ റേഡിയോ കമ്യൂണിക്കേഷൻ ശൃംഖലയിലേക്ക് കടന്നുകയറിയാണ് ഇസ്രായേൽ സ്‌ഫോടനം സാധ്യമാക്കിയതെന്ന് ലെബനീസ് സുരക്ഷാ ഏജൻസിയിലെ വൃത്തങ്ങൾ പറഞ്ഞു. എല്ലാ പേജറുകളും ഒരേ സമയമാണ് പൊട്ടിത്തെറിച്ചത്. ഇസ്രയേലുമായുള്ള സംഘര്‍ഷം ആരംഭിച്ച് ഒരുകൊല്ലത്തിനിടെ ഉണ്ടായ വലിയ സുരക്ഷാ വീഴ്ചയാണെന്ന് മുതിര്‍ന്ന ഹിസ്ബുള്ള അംഗം പ്രതികരിച്ചു. എന്നാൽ പേജറുകള്‍ പൊട്ടിത്തെറിച്ചതിനെ കുറിച്ച് ഇസ്രയേല്‍ സൈന്യം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.പേജറുകൾ പൊട്ടിത്തെറിച്ചത് ഇസ്രയേലുമായുള്ള സംഘർഷം ആരംഭിച്ച് ഒരുകൊല്ലത്തിനിടെ ഉണ്ടായ വലിയ സുരക്ഷാ വീഴ്ചയാണെന്ന് മുതിർന്ന ഹിസ്ബുള്ള അംഗം പ്രതികരിച്ചു. ചൊവ്വാഴ്ച പ്രാദേശിക സമയം വൈകിട്ട് 3. 30നാണ് സ്ഫോടനം നടന്നത്.