കാസര്‍കോട്: സംഘര്‍ഷം തടയാന്‍ സ്ഥലത്തെത്തിയ പൊലീസിനു നേരെ കല്ലേറ്. കാസര്‍കോട് എസ്.ഐ പി. അനൂബിനും പൊലീസുകാര്‍ക്കും നേരെയാണ് കല്ലേറുണ്ടായത്. തിങ്കളാഴ്ച രാത്രി 10.30 ന് മീപ്പുഗിരിയിലാണ് സംഘര്‍ഷമുണ്ടായത്. വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തിയതോടെ ചിലര്‍ കോണ്‍ക്രീറ്റ് കഷണവും കല്ലും പൊലീസിന് നേരെയെറിഞ്ഞു. അതിനിടയിലാണ് എസ്.ഐക്ക് പരിക്കേറ്റത്. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. 15 പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.