അരവിന്ദ് കെജ്‌രിവാളിന് പിന്‍ഗാമി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും

 

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും. അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ് അതിഷിയുടെ പേര് നിര്‍ദേശിച്ചത്. ആംആദ്മി എംഎല്‍എമാരുടെ യോഗത്തില്‍ അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ തീരുമാനമായി. ചൊവ്വാഴ്ച വൈകീട്ട് 4.30ന് ലെഫ്റ്റ് ഗവര്‍ണര്‍ വി കെ സക്‌സേനയെ കണ്ട് അരവിന്ദ് കെജ്‌രിവാള്‍ രാജി സമര്‍പ്പിക്കും. സ്ഥാനമേല്‍ക്കുന്നതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി. കെജ്‌രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ ചുമതലുള്ള മന്ത്രിയാണ് അതിഷി. അഴിമതിക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന കെജ്‌രിവാള്‍ തന്റെ ചുമതകള്‍ ഏല്‍പ്പിച്ചത് അതിഷിയെ ആയിരുന്നു. മന്ത്രിസഭയെ നയിച്ചത് വിദ്യാഭ്യാസ മന്ത്രിയായ അതിഷിയായിരുന്നു. സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായി, കൈലാഷ് ഗെലോട്ട് എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. അരവിന്ദ് കെജ്‌രിവാളിന് തന്റെ പകരക്കാരിയായി പലപ്പോഴും കണ്ടിരുന്നത് അതിഷിയെയായിരുന്നു. കെജ്‌രിവാള്‍ ജയിലിലായിരുന്നപ്പോഴും ഡല്‍ഹിയിലെ ഭരണം സുഗമമായി പോയിരുന്നത് അതിഷി വഴിയെയായിരുന്നു. ഇതോടെയാണ് എല്ലാവരും അതിഷി എന്ന പേര് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ഥിയായ അതിഷി ഡല്‍ഹിയിലെ സ്‌കൂളുകളിലെ വിദ്യാഭ്യാസം പരിഷ്‌കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page