തിരുവല്ല: വാഹനപ്രേമികള്‍ കൊതിക്കുന്ന ഫാന്‍സി നമ്പറുകളിലൊന്നാണ് ‘7777’. ഈ ഫാന്‍സി നമ്പര്‍ സ്വന്തമാക്കി തിരുവല്ല സ്വദേശിനിയും നടുവത്ര ട്രേഡേഴ്സ് ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. 7.85 ലക്ഷം രൂപയ്ക്കാണ് നമ്പര്‍ ലേലത്തിലൂടെ നിരഞ്ജന സ്വന്തമാക്കിയത്. തന്റെ ലാന്‍ഡ്റോവര്‍ ഡിഫന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777 എന്ന നമ്പര്‍ യുവ സംരംഭക കൂടിയായ നിരഞ്ജന നേടിയത്. 7777 സ്വന്തമാക്കാനായി നടനും സംവിധായകനുമായ പൃഥ്വിരാജിനെ കടത്തിവെട്ടിയിരിക്കുകയാണ് നിരഞ്ജന. മുന്‍പ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു. 1.78 കോടി രൂപയ്ക്കാണ് ലാന്‍ഡ്റോവര്‍ ഡിഫന്‍ഡര്‍ എച്ച്എസ്ഇ വാങ്ങിയത്. ദേശീയപാത നിര്‍മാണ പ്രവര്‍ത്തനത്തിന് ഉള്‍പ്പെടെ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന കമ്പനിയാണ് നടുവത്ര ട്രേഡേഴ്സ്. ഫാന്‍സി നമ്പര്‍ ലേലത്തില്‍ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന തുകകളിലൊന്നാണിത്. തിരുവല്ല ആര്‍ടിഒയ്ക്ക് കീഴിലായിരുന്നു വാശിയേറിയ ലേലം നടന്നത്.
നടുവത്ര വീട്ടില്‍ അനില്‍കുമാര്‍-സാജി ഭായ് ദമ്പതികളുടെ മകളായ നിരഞ്ജന, എര്‍ത്തെക്സ് വെഞ്ചേഴ്സ്
പ്രൈ. ലിമിറ്റഡിന്റെയും ഡയറക്ടര്‍ കൂടിയാണ്.