കാസർകോട്: കാനത്തൂരിലെ ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകൻ മേലത്ത് അരവിന്ദാക്ഷൻ നമ്പ്യാർ (75) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് സ്വവസതിയിൽ ആണ് അന്ത്യം സംഭവിച്ചത്. കുറച്ചു വർഷങ്ങളായി അസുഖബാധിതനായിരുന്നു.മേലത്ത് സരോജിനി അമ്മയുടെയും പരേതനായ കാനത്തൂർ പുതുക്കുടി മാലിങ്കു നായരുടെയും മകനാണ്. ചേക്കരംകോടി പത്മാവതി അമ്മ ആണ് ഭാര്യ. മക്കൾ: സ്വപ്ന സി ( ചെമ്മനാട് ), സ്വരാജ് സി ( മുളിയാർ സർവീസ് സഹകരണ ബാങ്ക് ), സ്വരൂപ് സി ( സൗദി അറേബ്യ ) മരുമക്കൾ: എം. രവീന്ദ്രൻ നമ്പ്യാർ ചെമ്മനാട് ( യു എ ഇ ), എ രേഷ്മ (അധ്യാപിക, ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ ). സഹോദരങ്ങൾ: മേലത്ത് സത്യനാഥൻ നമ്പ്യാർ, കാനത്തൂർ (റിട്ട. സീനിയർ മാനേജർ, കാസർകോട് ജില്ലാസഹകരണ ബാങ്ക് ), പരേതനായ മേലത്ത് സുധാകരൻ നമ്പ്യാർ, കാനത്തൂർ. സഞ്ചയനം സപ്തംബർ 19 ന്.