ചെറുകുന്നില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; എട്ടുപേര്‍ക്ക് പരിക്ക്

 

കണ്ണൂര്‍: ചെറുകുന്നില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ പയ്യന്നൂര്‍ എട്ടിക്കുളം സ്വദേശികളായ 8 പേര്‍ക്ക് പരിക്ക്. എട്ടിക്കുളം സ്വദേശികളായ മുഹമ്മദ്(17), മുബാറക്ക് (18), മുഹമ്മദ് ഇഹ്‌സാന്‍ സാദിഖ് (17), റിസ്സാന്‍ (18), ഹാഫിസ് ( 17) എന്നിവരാണ് പരിക്കുകളോടെ ചികിത്സ തേടിയത്. ഇതില്‍ മുബാറക്കിന്റെ പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ഇന്നോവ കാര്‍ റോഡില്‍ നിന്നും തെന്നി മാറി വയലിലെ തെങ്ങില്‍ ഇടിച്ച് മറിയുകയായിരുന്നു. പരിക്ക് പറ്റിയവരെ പരിയാരത്തുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും, മൂന്നുപേര്‍ ചെറുകുന്നിലെ മിഷ്യന്‍ ആശുപത്രിയിലും, ഗുരുതരമായി പരിക്ക് പറ്റിയവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page