കേരളത്തിൽ ശിക്ഷ കുറവെന്ന് കള്ളൻ; തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തി മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ 

 

തിരുവനന്തപുരം: കേരളത്തിൽ ശിക്ഷ കുറവായതിനാൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തി മോഷണം നടത്തിയ യുവാവ് പിടയിൽ. മാലപൊട്ടിക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശി നന്ദശീലൻ (25) ആണ് പിടിയിലായത്. മധുര രാമനാഥപുരം പരമക്കുടി സ്വദേശിയാണ് നന്ദശീലൻ. സാമ്പത്തിക ബാധ്യത കാരണമാണ് മാല പൊട്ടിക്കാൻ ശ്രമിച്ചതെന്നും, തമിഴ്നാട്ടിൽ ശിക്ഷ കൂടുതലാണെന്നും എന്നാൽ കേരളത്തിൽ ശിക്ഷ കുറവാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു. നെടുമങ്ങാട് കൊല്ലങ്കാവ് സ്വദേശി സുനിതയുടെ സ്വർണമാല പൊട്ടിക്കാനാണ് ശ്രമം നടത്തിയത്. ശ്രമം പരാജയപ്പെട്ടപ്പോൾ യുവതിയെ തള്ളിയിട്ടതിന് ശേഷം രക്ഷപ്പെടാനും നന്ദശീലൻ ശ്രമം നടത്തിയിരുന്നു. മോഷണം നടത്തിയ പ്രതിയെ പിടികൂടാൻ ശ്രമിച്ച ബൈക്ക് യാത്രികനെയും ആക്രമിച്ചിരുന്നു. മുളക് പൊടി വിതറുകയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താനുമാണ് പ്രതി ശ്രമിച്ചത്. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ നെടുമങ്ങാട് പൊലീസാണ് നന്ദശീലനെ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി കെ.എസ്. അരുൺ, സി.ഐ. മിഥുൻ ടി.കെ , എസ്.ഐ ജെ. സന്തോഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page