മംഗ്‌ളൂരു: മുംബൈയില്‍ വ്യവസായിയായ മധ്യവയസ്‌ക്കനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. അക്രമം തടയാനുള്ള ശ്രമത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ആറുമണിയോടെ കാര്‍വാറിനു സമീപത്തെ ചാതാകുലയിലാണ് സംഭവം. മുംബൈയില്‍ വ്യവസായിയായ വിനായകനായിക് (52)ആണ് കൊല്ലപ്പെട്ടത്. ഭാര്യ വൈശാലിക്കു പരിക്കേറ്റു. വര്‍ഷങ്ങളായി പൂനെയില്‍ വ്യവസായിയാണ് വിനായക നായിക്. ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഞായറാഴ്ച തിരികെ പോകാനുള്ള ഒരുക്കത്തിലായിരുന്നു. രാവിലെ ആറുമണിയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരാള്‍ വിനായക നായികിനെ കുത്തി കൊല്ലുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.