മംഗ്‌ളൂരു: സ്‌കൂട്ടറില്‍ സഞ്ചരിച്ച് സ്ത്രീകളുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാലപ്പൊട്ടിച്ചോടുന്ന സംഘം അറസ്റ്റില്‍. ഉള്ളാള്‍, ചെമ്പഗുഡ്ഡയിലെ ഹബീബ് ഹസന്‍ (42), ബണ്ട്വാള്‍, ബി സി റോഡിലെ ഉമറലി എന്ന ജിഹാര്‍ (29) എന്നിവരെയാണ് മൂടിബിദ്രി പൊലീസ് ഉള്ളാളിലെത്തി അറസ്റ്റു ചെയ്തത്.
ആഗസ്റ്റ് 15ന് മൂടുബിദ്രിയില്‍ വഴിയാത്രക്കാരിയായ നിര്‍മ്മല പണ്ഡിതിന്റെ കഴുത്തില്‍ നിന്നു മൂന്നു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണപ്പൊട്ടിച്ച കേസ്, സെപ്തംബര്‍ രണ്ടിന് പ്രേമ എന്ന 82 കാരിയുടെ കഴുത്തില്‍ നിന്നു മൂന്നു പവന്‍ മാലപ്പൊട്ടിച്ച കേസ് എന്നിവയില്‍ ഇരുവരും പ്രതികളാണെന്നു പൊലീസ് പറഞ്ഞു. സി സി ടി വി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പൊലീസ് ഉള്ളാളില്‍ എത്തിയത്.