കൊച്ചി: ബിവറേജ് ഔട്ട്‌ലെറ്റില്‍ മദ്യലഹരിയില്‍ അതിക്രമം നടത്തിയ പൊലീസുകാരന്‍ പിടിയില്‍.
കളമശ്ശേരി എ.ആര്‍. ക്യാമ്പിലെ ഡ്രൈവര്‍ കെ.കെ. ഗോപിയാണ് പൊലീസ് പിടിയിലായത്. ഗോപി മദ്യവുമായി കടക്കാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
പട്ടിമറ്റം ബിവറേജ് ഔട്ട്‌ലെറ്റില്‍ ആയിരുന്നു സംഭവം നടന്നത്. മാനേജരായ യുവതിയെ കയറി പിടിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതിനാണ് പൊലീസുകാരനെതിരെ കേസെടുത്തിരിക്കുന്നത്.
പട്ടിമറ്റം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. മദ്യം വാങ്ങിയ ശേഷം ഗോപിയും ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഇയാള്‍ പണം നല്‍കാതെ മദ്യക്കുപ്പിയുമായി കടക്കാന്‍ ശ്രമിച്ചു. ഇതിനിടെ ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ വാതിലും തകര്‍ത്തു. വനിതാ ജീനവക്കാര്‍ ഉള്‍പ്പെടെ ചേര്‍ന്ന് ബലം പ്രയോഗിച്ച് പൊലീസുകാരനെ തടഞ്ഞുവച്ചു. ബെവ്‌കോ ജീവനക്കാരുടെ പരാതിയില്‍ കേസെടുത്ത കുന്നത്തുനാട് പൊലീസ് ഗോപിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു.