പി പി ചെറിയാന്‍
സാന്‍അന്റോണിയോ(ടെക്‌സാസ്): 81 കാരനെ കടിച്ചു കൊന്ന നായകളുടെ ഉടമകളായ ദമ്പതികളെ 226-ാം ജില്ലാ കോടതി ജഡ്ജി വെലിയ ജെ മെസ യഥാക്രമം 18വും 15വും വര്‍ഷം തടവ് ശിക്ഷിച്ചു. നായകളുടെ ഉടമകളായ ക്രിസ്ത്യന്‍ മോറോക്കായെ 18 വര്‍ഷവും ഭാര്യ അവിലീന്‍ ഘ്‌നീഡറിനു 15വര്‍ഷവുമാണ് തടവ് ശിക്ഷ വിധിച്ചത്. 2023 ഫെബ്രുവരി 24ന് സാന്‍അന്റോണിയയുടെ വീടിനു സമീപം നടന്ന നായകളുടെ അക്രമത്തില്‍ റമോണ്‍ നജേറ (81) എന്നയാളാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ജുവാനിത നജേരയ്ക്ക് പരിക്കേറ്റു. വൃദ്ധനെ കടിച്ചു കൊന്ന മൂന്നു നായകളെ ദയാവധത്തിന് വിധേയമാക്കി.