പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: 2018 മാര്‍ച്ചില്‍ ന്യൂയോര്‍ക്കിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച യാത്രക്കാരനായ പത്രപ്രവര്‍ത്തകന്റെ കുടുംബത്തിന് ജൂറി 116 മില്യണ്‍ ഡോളര്‍( 968,60,00000രൂപ ) അവാര്‍ഡ് നല്‍കി.
26 വയസ്സുകാരനായിരുന്ന ട്രെവര്‍ കാഡിഗന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. പത്രപ്രവര്‍ത്തകനായ കാഡിഗന്‍ ഡാളസിലെ അഗ്‌നിശമന സേനാംഗമായ തന്റെ ബാല്യകാല സുഹൃത്ത് മക്ഡാനിയലിനും കൂട്ടുകാര്‍ക്കുമൊപ്പം ഉല്ലാസയാത്ര നടത്തുകയായിരുന്നു. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന അഞ്ചു സുഹൃത്തുക്കളും മരിച്ചു. ട്രെവര്‍ കാഡിഗന്‍, ബ്രയാന്‍ മക്ഡാനിയല്‍ (26), കാര്‍ല വല്ലെജോസ് ബ്ലാങ്കോ(29), ട്രിസ്റ്റന്‍ ഹില്‍(29), 34 കാരനായ ഡാനിയല്‍ തോംസണ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍.
സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന പൈലറ്റ് രക്ഷപ്പെട്ടു. എന്‍ ടിഎസ് ബിക്ക് സമര്‍പ്പിച്ച നിവേദനങ്ങളില്‍, ഹെലികോപ്റ്ററിന്റെ രൂപകല്‍പ്പനയിലും ഫ്‌ലോട്ടേഷന്‍ സംവിധാനത്തിലും ഫ്‌ലൈനിയോണ്‍ തെറ്റ് വരുത്തിഎന്നു കണ്ടെത്തി. അതു മൂലം വിമാനം ശരിയായി പറക്കുന്നതില്‍ പരാജയപ്പെട്ടു. ഡിഎആര്‍ടി എയ്റോസ്പേസ്, പൈലറ്റ് സിസ്റ്റം ശരിയായി ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തി. അപകടത്തെത്തുടര്‍ന്ന്, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ നിര്‍ദേശിച്ച സീറ്റ് നിയന്ത്രണങ്ങളോടെ ഡോര്‍സ് ഓഫ് ഫ്‌ലൈറ്റുകള്‍ പിന്നീട് പുനരാരംഭിച്ചു,