വാഷിംഗ്ടണ്‍ മുന്‍ ഗവര്‍ണറും യുഎസ് സെനറ്ററുമായ ഡാന്‍ ഇവാന്‍സ് അന്തരിച്ചു

സിയാറ്റില്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ മൂന്ന് തവണ റിപ്പബ്ലിക്കന്‍ ഗവര്‍ണറായിരുന്ന ഡാന്‍ ഇവാന്‍സ് അന്തരിച്ചു. 98 വയസ്സായിരുന്നു. വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയില്‍ റീജന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1956-ല്‍ അദ്ദേഹം സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 1964-ല്‍ ഗവര്‍ണര്‍ പദവി നേടുകയും ചെയ്തു. 1977-ല്‍ ഗവര്‍ണറുടെ മന്ദിരം വിട്ട ശേഷം, എവര്‍ഗ്രീന്‍ സ്റ്റേറ്റ് കോളേജിന്റെ പ്രസിഡന്റായിപ്രവര്‍ത്തിച്ചു. ഗവര്‍ണര്‍ എന്ന നിലയില്‍ സംസ്ഥാനത്തു കമ്മ്യൂണിറ്റി കോളേജ് സമ്പ്രദായം ആരംഭിക്കുന്നതിനു പിന്തുണച്ചു. ഇവാന്‍സിന്റെ ഭാര്യ നാന്‍സി ബെല്‍ ഇവാന്‍സ് ജനുവരിയില്‍ മരണപ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page