വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയിരുന്ന ദമ്പതികള്‍ അറസ്റ്റില്‍. കുന്താപുരം ഗുല്‍വാഡി ഉദയനഗര്‍ സ്വദേശികളായ നസറുല്ല ഖാന്‍ (40), ഭാര്യ ഫാത്തിമ (33) എന്നിവരെയാണ് റൂറല്‍ കണ്ടലൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇവര്‍ താമസിക്കുന്ന ഗുല്‍വാഡി ഉദയനഗരയിലെ വീട്ടില്‍ നിന്ന് 6.43 ലക്ഷം രൂപ വിലമതിക്കുന്ന 8.37 കിലോ കഞ്ചാവ് അഞ്ച് പ്രത്യേക പാക്കറ്റുകളിലായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തി.
ദമ്പതികളില്‍ നിന്ന് ട്രോളി സ്യൂട്ട്‌കേസും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ ഹസൈനാര്‍ എന്ന വ്യക്തിയാണ് ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുത്തതെന്ന് വ്യക്തമായി.