യുഎസ് പ്രസിഡന്റ തിരഞ്ഞെടുപ്പ്: ട്രംപ് എല്ലാ സ്വിംഗ് സ്റ്റേറ്റിലും മുന്നില്‍: ഏറ്റവും പുതിയ അറ്റ്ലസ് ഇന്റല്‍ സര്‍വേ

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: അറ്റ്ലസ് ഇന്റല്‍ പുറത്തുവിട്ട ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് സര്‍വേയില്‍ എല്ലാ സ്വിംഗ് സ്റ്റേറ്റിലും ട്രംപ് മുന്നിട്ടു നില്‍ക്കുന്നു. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കേ സ്ഥാനാര്‍ത്ഥികള്‍ ഫിനിഷിംഗ് ലൈനിലേക്ക് കുതിക്കുകയാണ്. നോര്‍ത്ത് കരോലിനയില്‍ 3.4% വും, ജോര്‍ജിയയില്‍ 2.5%വും, അരിസോണയില്‍ 6.5%വും, നെവാഡയില്‍ 5.5% വും , വിസ്‌കോണ്‍സിനില്‍ 1% വും, മിഷിഗണില്‍ 1.5% വും, പെന്‍സില്‍വാനിയയില്‍ 1.8%വും കമല ഹാരിസിനെക്കല്‍ ട്രംപ് മുന്നിലാണ്.
അരിസോണയിലും നെവാഡയിലും ട്രംപിന് കാര്യമായ ലീഡുകളുണ്ടെങ്കിലും, പ്രധാന മിഡ്വെസ്റ്റ് യുദ്ധഭൂമി സംസ്ഥാനങ്ങളായ പെന്‍സില്‍വാനിയ, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ മത്സരം ശക്തമായി തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page