ശരീരം നിറയെ പൊള്ളല്‍; ക്രൂര പീഡനം; പതിനഞ്ചുകാരിയെ കൊന്ന് ബാത്ത് റൂമിലിട്ടു; ചെന്നൈയില്‍ ദമ്പതികള്‍ അറസ്റ്റില്‍

ചെന്നൈയില്‍ പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ ഡീലറായ മുഹമ്മദ് നിഷാദും ഭാര്യ നസിയയുമാണ് പിടിയിലായത്. ചെന്നൈയിലെ മേത്ത നഗര്‍ ഏരിയയിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് പെണ്‍കുട്ടിയെ ബാത്ത് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 31 ന് ദീപാവലി ദിവസമാണ് പെണ്‍കുട്ടിമരിച്ചത്.
പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് വിവരം. പതിനഞ്ചുകാരിയുടെ ശരീരം നിറയെ പൊള്ളിയ പാടുകളുണ്ട്. ഇരുമ്പ് പഴുപ്പിച്ച് വച്ചും സിഗരറ്റു കുറ്റികൊണ്ടും പെണ്‍കുട്ടിയുടെ ശരീരം പൊള്ളിച്ചിട്ടുണ്ട്. ഇതിനു പുറമെ ദേഹമാസകലം മുറിവേറ്റ പാടുകളുമുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.
നിഷാദിന്റെ വക്കീലാണ് പെണ്‍കുട്ടിയുടെ മരണ വിവരം പൊലീസില്‍ അറിയിച്ചത്. തഞ്ചാവൂര്‍ സ്വദേശിയാണ് പെണ്‍കുട്ടി. പിതാവ് മരിച്ച പെണ്‍കുട്ടി കുടുംബ ബാധ്യതകള്‍ തീര്‍ക്കാനായാണ് വീട്ടുജോലിക്കായി ചെന്നൈയില്‍ എത്തിയത്. മൃതദേഹം കില്‍പ്പോക്ക് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ദമ്പതികളുടെ സുഹൃത്ത്് ലോകേഷിനായി തിരച്ചില്‍ തുടരുകയാണ്. പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page