പി പി ചെറിയാന്‍
ഹൂസ്റ്റണ്‍: ഫേയ്സ് ബുക്കിലൂടെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച മാതാവിനെ പൊലീസ് അറസ്‌റ് ചെയ്തു. ടെക്സാസ് സ്വദേശി ജുനൈപ്പര്‍ ബ്രൈസറി(21) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഹാരിസ് കൗണ്ടി ജയിലില്‍ അടച്ചു. ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളെ തിരയുകയാണെന്ന അറിയിപ്പാണ് കുടുംബാംഗം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതു. കുട്ടിക്ക് പണം നല്‍കണമെന്ന് ബ്രൈസണ്‍ പിന്നീട് ബന്ധുവിനോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. തന്റെ കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് ബ്രൈസണ്‍ ഏഴുപേരോട് ചര്‍ച്ച നടത്തിയിരുന്നുവെന്നു പൊലീസ് പറഞ്ഞു. ബ്രൈസണ്‍ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചുവെന്ന് പറയുന്ന സന്ദേശങ്ങളുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ ആളുകള്‍ വില്യംസിന് അയയ്ക്കാന്‍ തുടങ്ങി. ബ്രൈസന്‍ ഒരിക്കലും തന്നോട് പേയ്മെന്റ് ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്ന് കുടുംബാംഗമായ വില്യംസ് പറഞ്ഞു.