ബംഗളൂരു: കന്നഡ സിനിമാ സംവിധായകന്‍ ഗുരുപ്രസാദിനെ (52) മരിച്ചനിലയില്‍ ബംഗളൂരുവിലെ മദനായകനഹള്ളിയിലെ അപ്പാര്‍ട് മെന്റില്‍ കണ്ടെത്തി. സീലിങ് ഫാനില്‍ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം. മൃതദേഹം അഴുകിയനിലയിലായിരുന്നു. മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്‌സ് സ്‌പെഷല്‍ തുടങ്ങിയവ സിനിമകളാണ് സംവിധാനം ചെയ്തത്. അഡേമ എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു അന്ത്യം. അപ്പാര്‍ട്‌മെന്റില്‍നിന്ന് അസഹനീയമായ ദുര്‍ഗന്ധം വരുന്നുവെന്ന അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് എത്തി മുറി പരിശോധിച്ചപ്പോഴാണ് മരിച്ചത് അറിയൃുന്നത്. ദിവസങ്ങള്‍ക്കുമുന്‍പ് ഗുരുപ്രസാദ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ അനുമാനം. കടക്കെണിയിലായിരുന്നുവെന്നും പറയപ്പെടുന്നു. നിരവധി കോടതി കേസുകളും സമീപകാല ആരോപണങ്ങളും മൂലം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുണ്ട്.
അടുത്തിടെയായിരുന്നു ഗുരുപ്രസാദ് വീണ്ടും വിവാഹിതനായത്.
kannada-filmmaker-guruprasad-dies-by-suicide-in-bengaluru-apartment