കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള തിങ്കളാഴ്ച വൈകിട്ട് എറണാകുളം മഹാരാജാസ് കോളേജ് മൈതാനിയിൽ ഉദ്ഘാടനം ചെയ്യും. ഒളിമ്പിക്സ് മാതൃകയിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന സംസ്ഥാനത്തെ ആദ്യ സ്കൂൾ കായികയാണിത്. മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. വ്യാഴാഴ്ച രാവിലെ മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. പതിനേഴു വേദികളിലാണ് മത്സരം. 1460 ഇനങ്ങളിൽ 24000ത്തിൽപരം കായിക താരങ്ങൾ മത്സരിക്കും. അഞ്ചിനും ആറിനും ഗെയിംസ് മത്സരങ്ങളും ഏഴു മുതൽ അത്‌ലറ്റിക് വിഭാഗങ്ങളിലുമാണ് മത്സരങ്ങൾ. 11ന് സമാപിക്കും. ഭിന്നശേഷിക്കാരും ഗൾഫ് വിദ്യാർത്ഥികളും സംസ്ഥാന സ്കൂൾ ഗെയിംസിൽ മത്സരിക്കും. ആദ്യമായിയാണ് ഈ വിഭാഗങ്ങൾ സംസ്ഥാന സ്കൂൾ ഗെയിംസ് മത്സര രംഗത്തെത്തുന്നത്. കൗമാര കായികോത്സവത്തിന് എറണാകുളം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.