മദ്യപിച്ചെത്തി വഴക്കിട്ടു; ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റി

ന്യൂഡല്‍ഹി: വടക്കന്‍ ഡാല്‍ഹിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റി. ഗുരുതരമായി പരിക്കേറ്റ 40 കാരനായ യുവാവിനെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. നവംബര്‍ ഒന്നിന് രാത്രി ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട് ഭാര്യയുമായി വഴക്കിട്ടിരുന്നു. വഴക്കിനെത്തുടര്‍ന്ന് ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ഇയാള്‍ വീട്ടില്‍ കിടന്നുറങ്ങുകയും ചെയ്തു. പിന്നീട് യുവതി വീട്ടില്‍ മടങ്ങിയെത്തി യുവതി മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയും ഓടിരക്ഷപ്പെടുകയുമായിരുന്നു. പരിക്കേറ്റയാളെ ബാരാ ഹിന്ദു റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ ചികിത്സയ്ക്കായി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. യുവതി ഇപ്പോള്‍ ഒളിവിലാണെന്നും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ബീഹാര്‍ സ്വദേശിയായ ഇയാള്‍ രണ്ട് മാസം മുമ്പാണ് ഭാര്യയോടൊപ്പം ഡല്‍ഹിയിലേക്ക് താമസം മാറിയത്. ശക്തി നഗറിലെ പേയിംഗ് ഗസ്റ്റ് അപ്പാര്‍ട്ട്‌മെന്റില്‍ ഹെല്‍പ്പറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. രണ്ടുപേരുടെയും മൂന്നാം വിവാഹമാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page