ദുബായി: യു.എ.ഇ യിലെ പെരിയ നിവാസികളുടെ കൂട്ടായ്മയായ പെരിയ സൗഹൃദവേദിയുടെ ഓണാഘോഷം ‘പൊന്നോണം 2024’ വൈവിധ്യമാര്‍ന്ന പരിപാടികളോടെ അജ്മാന്‍ ഹാബിറ്റാറ്റ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്നു. സൗഹൃദ വേദി പ്രസിഡണ്ട് ഹരീഷ് മേപ്പാട് ആദ്ധ്യക്ഷം വഹിച്ചു.
ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര, ബാലകൃഷ്ണന്‍ പെരിയ, സ്‌കൈ ബൂം എക്വിപ്‌മെന്റ് മാനേജിംഗ് ഡയക്ടര്‍ മഹേഷ് മറ്റക് എന്നിവര്‍ മുഖ്യാതിഥികളായി. ചടങ്ങില്‍ സൗഹൃദ വേദി രക്ഷാധികാരി സുരേന്ദ്രന്‍ കെ.ആര്‍, സെക്രട്ടറി ഹരീഷ് പെരിയ, ട്രഷറര്‍ അഖിലേഷ് മാരാംകാവ് എന്നിവര്‍ സംസാരിച്ചു. സൗഹൃദ വേദിയുടെ ബിസിനസ്സ് എക്‌സ് ലന്‍സ് അവാര്‍ഡ് പ്രദീപ് ഗന്ധമൂലക്ക് സമ്മാനിച്ചു. കുട്ടികൃഷ്ണന്‍ പെരിയ, ദിവൃ കുട്ടികൃഷ്ണന്‍ എന്നിവര്‍ അവതാരകരായിരുന്നു. പായസ മത്സരവും പൂക്കള മല്‍സരവും ഏറെ ശ്രദ്ധേയമായി. പായസ മല്‍സരത്തില്‍ വെജിറ്റബില്‍ പായസം, അവിയല്‍ പായസം, ഡ്രൈ ഫ്രൂട്ട് പായസം, പുളിങ്കുരു പായസം, കറ്റാര്‍ വാഴ പായസം, ഔഷധ പായസം എന്നിങ്ങനെ വിവിധ തരം പായസങ്ങള്‍ മത്സരത്തിനു കൊഴുപ്പേകി. മത്സരത്തില്‍ ഒന്നാം സ്ഥാനം സ്‌നേഹ കുട്ടികൃഷ്ണനും രണ്ടാം സ്ഥാനം അനൂപ് കൃഷ്ണനും മൂന്നാം സ്ഥാനങ്ങള്‍ അനീഷ് മാരാംങ്കാവിനും ശ്രീരാഗിനും ലഭിച്ചു.
പൂക്കള മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ടീം റോയല്‍സ് ടീം ബ്ലാസ്റ്റേര്‍സ്, ടീം വാരിയേര്‍സ് എന്നിവര്‍ നേടി. പെരിയ സൗഹൃദവേദി അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.