വന്യമൃഗഭീഷണി: ബോവിക്കാനത്ത് ഉണ്ണിത്താന്‍ എം.പി ഉപവാസം തുടങ്ങി

കാസര്‍കോട്: ജില്ലയിലെ മലയോര നിവാസികളെ വന്യമൃഗ ഭീഷണിയില്‍ നിന്നു രക്ഷിക്കണമെന്നാവശ്യപ്പെട്ടു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ബോവിക്കാനത്ത് ഉപവാസമാരംഭിച്ചു. 10 മണിക്കാരംഭിച്ച ഉപവാസം വൈകിട്ട് ആറു മണിക്കവസാനിപ്പിക്കുമെന്നു കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു.മലയോര മേഖലകളിലെ ജനങ്ങള്‍ നിരന്തരമായ വന്യമൃഗഭീഷണിയില്‍ വിഷമിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. ഇവരുടെ കൃഷികള്‍ വന്യമൃഗങ്ങള്‍ അപ്പാടെ നശിപ്പിക്കുന്നു. സദാസമയവും സുരക്ഷിതമായ ജീവിതത്തിനു ഇവ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു.വന്യമൃഗഭീഷണിയില്‍ നിന്നു ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ പൊട്ടന്‍ കളിച്ചു നില്‍ക്കുകയാണ്. നിസ്സഹായരായ മലയോര വാസികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉടന്‍ ഉറപ്പാക്കണമെന്നും അല്ലെങ്കില്‍ അതിനുവേണ്ടി …

ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; 46 ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശി മംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു: ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ട്രേഡിങില്‍ പണം നിക്ഷേപിക്കാമെന്ന് പറഞ്ഞ് 46 തട്ടിയ മലയാളി മംഗളൂരുവില്‍ അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി ജുനൈദ് എ.കെ(32) ആണ് മംഗളൂരു സിറ്റി പൊലിസിന്റെ പിടിയിലായത്. മംഗളൂരു സ്വദേശിനിയായ യുവതിയുടെ പണമാണ് നഷ്ടമായത്. വാട്‌സാപ് വഴി പരിചയപ്പെട്ട യുവാവ് പിന്നീട് ഉയര്‍ന്ന ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 46 ലക്ഷം രൂപ നല്‍കിയിട്ടും മുതലോ പലിശയോ ലഭിച്ചില്ല. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്.അന്വേഷണത്തിനിടെ, പണം ലഭിച്ച …

27 വര്‍ഷത്തിനുശേഷം ഡല്‍ഹിയില്‍ താമര; ആം ആദ്മിയ്ക്ക് കനത്ത തിരിച്ചടി; കോണ്‍ഗ്രസിന് ഇക്കുറിയും പൂജ്യം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം ബിജെപി അധികാരത്തിലേക്കെന്ന് സൂചന. കേവല ഭൂരിപക്ഷവും കടന്ന് 41 സീറ്റുകളിലാണ് ബിജെപിയിക്ക് ലീഡ്. 29 സീറ്റില്‍ എഎപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് ഇക്കറിയും സീറ്റില്ല. രാജ്യതലസ്ഥാനത്തു ചിത്രം തെളിഞ്ഞതോടെ സര്‍ക്കാര്‍ രൂപീകരണത്തിനു അവകാശവാദം ഉന്നയിച്ച് ബിജെപി രംഗത്തെത്തി.ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.തുടക്കത്തില്‍ ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് കണ്ടതെങ്കിലും പിന്നീട് ബിജെപിയുടെ കുതിപ്പ് തന്നെയായിരുന്നു. കഴിഞ്ഞ രണ്ട് …

ബല്ലംപാടിയില്‍ വീട്ടില്‍ സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവ് പിടികൂടി; മധ്യവയസ്‌കന്‍ അറസ്റ്റില്‍

കാസര്‍കോട്: കോയിപ്പാടി ബല്ലം പാടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ച 2.034 കിലോ കഞ്ചാവ് പിടികൂടി. വീട്ടുടമ ബി അബ്ദുല്ല(50)യെ അറസ്റ്റുചെയ്തു. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെഎസ് പ്രശോഭിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെളളിയാഴ്ച രാത്രി പത്തരയോടെ വീട്ടില്‍ റെയ്ഡ് നടത്തി കഞ്ചാവ് പിടികൂടിയത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. അസിസ്റ്റന്റ് എക്‌സൈസ്, ഇന്‍സ്‌പെക്ടര്‍മാരായ കെ വി മുരളി, സികെവി സുരേഷ്, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡുമാരായ കെ …

വിസ നിഷേധിച്ചതില്‍ ക്ഷമ സാവന്ത് ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി

-പി പി ചെറിയാന്‍ സിയാറ്റില്‍(വാഷിംഗ്ടണ്‍): വിശദീകരണമില്ലാതെ നിരവധി തവണ വിസ നിഷേധിച്ചതില്‍ ഇന്ത്യന്‍ അമേരിക്കന്‍ രാഷ്ട്രീയക്കാരിയായ ക്ഷമ സാവന്ത് സിയാറ്റിലിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് പ്രതിഷേധം നടത്തി. പ്രകടനം സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിലെത്തിയിരുന്നു. പ്രകടനം ‘അനധികൃതമെന്നു കോണ്‍സുലേറ്റ് ആരോപിച്ചു. സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനു പ്രാദേശിക അധികാരികളെ വിളിച്ചു.മുന്‍ സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ അംഗവും ഇന്ത്യന്‍ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയുമായ സാവന്ത്, തനിക്ക് വിസ ആവര്‍ത്തിച്ച് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധിക്കുന്നതെന്ന് അറിയിച്ചു. അതേസമയം അവരുടെ ഭര്‍ത്താവ് കാല്‍വിന്‍ പ്രീസ്റ്റിന് ബെംഗളൂരുവിലെ …

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബൈഡന്റെ സുരക്ഷാ അനുമതികള്‍ പിന്‍വലിക്കുന്നു: ട്രംപ്

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികള്‍ ‘ഉടന്‍ പിന്‍വലിക്കുമെന്ന്’ പ്രസിഡന്റ് ട്രംപ് വെളിപ്പെടുത്തി. മുന്‍ കമാന്‍ഡര്‍-ഇന്‍-ചീഫിന്റെ ദൈനംദിന ഇന്റലിജന്‍സ് ബ്രീഫിംഗുകള്‍ നിര്‍ത്തുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. – നാല് വര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡന്റായ ബൈഡന്‍ അന്നത്തെ മുന്‍ പ്രസിഡന്റ് ട്രംപില്‍ നിന്ന് ഈ ആനുകൂല്യങ്ങള്‍ എടുത്തുകളഞ്ഞിരുന്നു.‘ജോ ബൈഡന് ക്ലാസിഫൈഡ് വിവരങ്ങളിലേക്കുള്ള ആക്‌സസ് തുടര്‍ന്നും ലഭിക്കേണ്ട ആവശ്യമില്ല. അതിനാല്‍, ഞങ്ങള്‍ ഉടന്‍ തന്നെ ജോ ബൈഡന്റെ സുരക്ഷാ …

തരാല്‍ പട്ടേലിനെതിരായ കേസില്‍ നിന്നും മറ്റൊരു ജഡ്ജി കൂടി പിന്മാറി

-പി പി ചെറിയാന്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി(ടെക്‌സസ്): ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജിന്റെ മുന്‍ സ്റ്റാഫ് തരാല്‍ പട്ടേലിനെതിരായ കേസില്‍ നിന്ന് മറ്റൊരു ജഡ്ജി പിന്മാറി. 434-ാം ജില്ലയിലെ ജഡ്ജി ക്രിസ്റ്റ്യന്‍ ബെസെറ താരാല്‍ ഉള്‍പ്പെട്ട കേസില്‍ നിന്ന് സ്വയം പിന്മാറിയതായി. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് സ്ഥിരീകരിച്ചു.2024 നവംബറില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കമ്മീഷണറിലേക്കുള്ള നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ താരലിനെ എതിരാളിയായ ആന്‍ഡി മേയേഴ്സ് പരാജയപ്പെടുത്തി, അദ്ദേഹം 59% …

സെല്‍ഫിയെടുത്ത് ബ്ലാക്ക്‌മെയില്‍; ഡോക്ടറുടെ 45 ലക്ഷം രൂപ തട്ടിയ കളനാട്ടെ യുവതിക്കും ഭര്‍ത്താവിനുമെതിരെ കേസ്

കാസര്‍കോട്: സെല്‍ഫിയെടുത്ത ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്ത് ഡോക്ടറുടെ 45 ലക്ഷം രൂപ തട്ടിയ യുവതിക്കും ഭര്‍ത്താവിനുമെതിരെ കേസ്. കളനാട്ടെ ദമ്പതികളായ ഖദീജത്ത് റിഷാന(35), ഭര്‍ത്താവ് റഹ്‌മത്തുല്ല (41) എന്നിവര്‍ക്കെതിരെയാണ് മേല്‍പറമ്പ് പൊലീസ് കേസെടുത്തത്. വിദ്യാനഗര്‍ സ്വദേശിയായ ശിശുരോഗ വിദഗ്ധനെയാണ് ഇവര്‍ ബ്ലാക്ക്‌മെയില്‍ ചെയ്തത്. 2023 ആഗസ്ത് 20 നാണ് ദമ്പതികളെ ഡോക്ടര്‍ പരിചയപ്പെട്ടത്. പിന്നീട് രണ്ടുദിവസം കഴിഞ്ഞ് മേല്‍പറമ്പ കൈനോത്ത് ഒരു ഹോട്ടലില്‍ വെച്ച് ദമ്പതികളെ നേരിട്ട് കണ്ടപ്പോള്‍ സെല്‍ഫിയെടുക്കുകയും പിന്നീട് ആ ഫോട്ടോ കാണിച്ച് ബ്ലാക്ക് …

പാറപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് പാറപ്പള്ളി അബ്ദുല്‍ ഖാദര്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: പാറപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും, കാഞ്ഞങ്ങാട് പുതിയ സ്റ്റാന്‍ഡ് സുന്നി സെന്റര്‍ ചെയര്‍മാനുമായ പിഎച്ച് അബ്ദുല്‍ ഖാദര്‍ ഹാജി (82) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് എറണാകുളം ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്. മത സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു അദ്ദേഹം. പാറപ്പള്ളി മുസ്ലിം ജമാഅത്തിന്റെ പ്രസിഡണ്ടായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. കാഞ്ഞങ്ങാട്ടെ സുന്നി സംഘടനാ വളര്‍ച്ചക്ക് എന്നും മുന്നില്‍ നിന്ന പ്രമുഖ വ്യക്തിത്വമായിരുന്ന അബ്ദുല്‍ ഖാദര്‍ ഹാജി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തന്റേതായ ഭാഗധേയത്വം അടയാളപ്പെടുത്തിയ …

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യ ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബിജെപി മുന്നില്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഒരുമണിക്കൂറിന് ശേഷം ആദ്യഫല സൂചനകളില്‍ ബിജെപി മുന്നിലാണ്. ആദ്യ ഫലമനുസരിച്ച് ബിജെപിയ്ക്ക് 50 സീറ്റുകളില്‍ മുന്നേറിയിരുന്നു. എന്നാല്‍ ഒരുമണിക്കൂറിന് ശേഷം എഎപി 36 സീറ്റില്‍ ലീഡ് നേടി ബിജെപിയെ അമ്പരപ്പിച്ചു. അധികം കഴിയുംമുമ്പ് ബിജെപി ലീഡ് 45 ല്‍ എത്തി. 23 സീറ്റില്‍ എഎപി ലീഡുചെയ്യുന്നു. കോണ്‍ഗ്രസ് ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്.70 അംഗ നിയമസഭയിലേക്ക് 36 സീറ്റുകള്‍ നേടുന്നവര്‍ …

കാസർകോട് ജില്ലയിലെ മലയോര മേഖലകളിൽ നേരിയ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി, സംഭവം പുലർച്ചെ 1.35ന്

കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം. ഒപ്പം അസാധാരണ ശബ്‌ദവും. ശനിയാഴ്ച പുലർച്ചെ 1.35 മണിയോടെയാണ് ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ, ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. പരപ്പ, പാലംകല്ല് ഭാഗത്തും അനുഭവപെട്ടു. ഇവിടങ്ങളിൽ നാലഞ്ച് സെക്കന്റ് അസാധാരണ ശബ്‌ദവും കേട്ടതായി നാട്ടുകാർ പറയുന്നു. കട്ടിൽ ഉൾപ്പെടെ കുലുങ്ങി. തടിയൻ വളപ്പ് ഭാഗത്തും ഇതേ അനുഭവം ഉണ്ടായി. ചുള്ളിക്കര കാഞ്ഞിരത്തടിയിൽ പലരും വീട്ടിൽ നിന്നും പുറത്തേക്ക് ഓടി. പ്രഭവകേന്ദ്രം അറിവായിട്ടില്ല. കോടോം ബേളൂർ, വെസ്റ്റ് …

മൈസൂരിൽ വാഹനാപകടം; വയനാട് സ്വദേശിനിയായ നൃത്തധ്യാപിക മരിച്ചു, റിയാലിറ്റി ഷോകളിലെ താരം കൂടിയാണ് ഈ യുവതി

ബംഗളൂരു: മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനിയായ നൃത്ത അദ്ധ്യാപിക മരിച്ചു. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറായ മൈത്രിനഗറിലെ ജോസിയുടെയും, റീനയുടെയും മകൾ അലീഷ(36) ആണ് മരിച്ചത്. അലീഷ ഭർത്താവ് ജോബിനോടൊപ്പം നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അർധരാത്രി മൈസൂരിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തുടർന്ന് മൈസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വിദഗ്ധ പരിശോധനക്കും, തുടർ ചികിത്സക്കുമായി നാട്ടിലേക്ക് കൊണ്ടു വരികെ ഗുണ്ടൽപേട്ടിൽ വെച്ച് …

പടന്നക്കാട് മേൽപ്പാലത്തിൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; ഇ​ട​യി​ല്‍​പെ​ട്ട് രണ്ട് ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് ദാ​രു​ണാ​ന്ത്യം, പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കാസർകോട്: നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ബൈ​ക്കി​ലും മ​റ്റൊ​രു ലോ​റി​യി​ലും ഇ​ടി​ച്ച് ര​ണ്ടു പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശി ആഷിഖ് (20), മീനാപ്പിസ് കോട്ട താമസിക്കുന്ന ബംഗളൂരു സ്വദേശി ബാബ ഫക്രുദ്ദീന്റെ മകൻ തൻവീർ(35) എന്നിവരാണ് മരിച്ചത്. കാഞ്ഞ​ങ്ങാ​ട് പ​ട​ന്ന​ക്കാ​ട് ദേശീ​യ പാ​ത​യി​ൽ മേൽ പാലത്തിനു സമീപം വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​ണ് ദാ​രു​ണ അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബൈ​ക്ക് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ടാ​ണ് യു​വാ​ക്ക​ൾ മ​രി​ച്ച​തെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. നീ​ലേ​ശ്വ​രം ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന ലോ​റി നി​യ​ന്ത്ര​ണം …

മുതിർന്ന പത്രപ്രവർത്തകനും മുസ്ലിം ലീഗ് നേതാവുമായ തൃക്കരിപ്പൂരിലെ വി.ടി ഷാഹുൽ ഹമീദ് അന്തരിച്ചു

കാസർകോട്: മുതിർന്ന പത്രപ്രവർത്തകനും, മുസ്ലിം ലീഗ് നേതാവുമായ വൾവക്കാട് സ്വദേശി വി.ടി ഷാഹുൽ ഹമീദ് (74) അന്തരിച്ചു. 1970 മുതൽ ചന്ദ്രികയിലൂടെയാണ് അദ്ദേഹം പത്രപ്രവർത്തനം തുടങ്ങിയത്. നീണ്ട 54 വർഷവും ചന്ദ്രിക പത്രത്തിന്റെ പ്രതിനിധിയായി തൃക്കരിപ്പൂർ, പയ്യന്നൂർ റിപ്പോര്‍ട്ടറായും ചന്ദ്രികയുടെ കണ്ണൂർ ബ്യൂറോയിലും പ്രവർത്തിച്ചിട്ടുണ്ട്. അന്തരിച്ച മുസ്ലിം ലീഗ് നേതാവ് ഇ.അഹമ്മദിന്റെ ഇഷ്ട തോഴനായിരുന്നു.പത്രപ്രവർത്തനത്തോടൊപ്പം രാഷ്ട്രീയ പ്രവർത്തനത്തിലും മുൻ നിരയിൽ ഉണ്ടായ വി.ടി ശാഹുൽ ഹമീദ്, മുസ്ലിം ലീഗിന്റെ ജില്ലാ കൗൺസിൽ അംഗമാണ്. തൃക്കരിപ്പൂർ, പയ്യന്നൂർ പഞ്ചായത്തുകളിൽ …

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ബൈക്ക് മോഷണം; ഉളിയത്തടുക്ക സ്വദേശിയായ 19 കാരൻ പിടിയിൽ

കാസർകോട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച 19 കാരൻ പിടിയിൽ. മധുർ ഉളിയത്തടുക്ക സ്വദേശി റഹീസ് അഹമ്മദ്(19) ആണ് പിടിയിലായത്. കാസർകോട് നടന്ന വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. പരിശോധനക്കിടെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിൽ കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കഴിഞ്ഞ മാസം 28 നാണ് വാഹനം മോഷണം പോയ പരാതി പ്രകാരം ഹോസ്ദുർഗ്ഗ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. …

152 കോടി രൂപ ചെലവിൽ പുതുക്കിപ്പണിത കുമ്പള- മുള്ളേരിയ കെ എസ് ടി പി റോഡിന്റെ ഓവുചാല്‍ സ്ലാബ് തകർന്നു: ചരക്ക് ലോറി ഓവുചാലിൽ കുടുങ്ങി

കാസർകോട്: 152 കോടി രൂപ ചെലവിൽ അടുത്തിടെ പുതുക്കി പണിത കുമ്പള- ബദിയടുക്ക -മുള്ളേരിയ കെ എസ് ടി പി റോഡിലെ കുമ്പളയിൽ ഓവു ചാൽ സ്ലാബ് തകർന്നു ചരക്കുലോറി കുടുങ്ങി. വെള്ളിയാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. മുഴുവൻ ചരക്കുമിറക്കിയ ശേഷം ക്രയിൻ കൊണ്ടുവന്നാലെ ലോറി കരക്ക് കയറ്റാൻ കഴിയൂ എന്ന് കരുതുന്നു. ലോറി കരയ്ക്ക് കയറ്റിയ ശേഷമേ അതിന് കേടുപാട് സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ കഴിയൂ. മംഗലാപുരത്തുനിന്ന് കൊച്ചിയിലേക്ക് പാം ഓയിലുമായി പോവുകയായിരുന്ന ലോറിയാണ് സ്ലാബ് …

മദ്യപ്ലാന്റിന് വിലക്ക്; പാലക്കാട്ട് ഒയാസിന് മദ്യശാലക്ക് നല്‍കിയ അപേക്ഷ ആര്‍ ഡി ഒ നിരസിച്ചു

പാലക്കാട്:പാലക്കാട്ട് മദ്യ നിര്‍മ്മാണശാല സ്ഥാപിക്കുന്നതിന് ഒയാസിസ് ബ്രൂവറി നല്‍കിയ സ്ഥലം തരംമാറ്റ അപേക്ഷ റവന്യൂ വകുപ്പു തള്ളിക്കളഞ്ഞു.കൃഷിഭൂമിയില്‍ സ്ഥലമുടമ കൃഷിചെയ്യണമെന്നും സ്ഥലം തരം മാറ്റിയാല്‍ നടപടി ഉണ്ടാവുമെന്നും അപേക്ഷ തള്ളിക്കൊണ്ടു റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പറഞ്ഞു.വിവാദ സ്ഥലത്ത് അനധികൃത നിര്‍മ്മാണം നടന്നാല്‍ നടപടിയെടുക്കണമെന്ന് കൃഷി ഓഫീസറോട് ആര്‍ ഡി ഒ നിര്‍ദ്ദേശിച്ചു. വിവാദ ഭൂമിയില്‍ നിര്‍മ്മാണം പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കേ ഇപ്പോള്‍ത്തന്നെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്തു വന്‍തോതില്‍ ജലമാവശ്യമായിവരുന്ന മദ്യനിര്‍മ്മാണശാല ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തെ സി …

മേലുദ്യോഗസ്ഥന്‍ അവധി നിഷേധിച്ചു; പ്രകോപിതനായ സര്‍ക്കാര്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകരായ 4 പേരെ കുത്തിക്കൊലപ്പെടുത്തി, രണ്ടു പേര്‍ക്കു ഗുരുതരം

കൊല്‍ക്കത്ത: അവധി അനുവദിക്കാത്തതില്‍ പ്രകോപിതനായ സര്‍ക്കാര്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകരായ നാലുപേരെ കുത്തിക്കൊന്നു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. സംഭവത്തിനു ശേഷം പെട്ടിയുംതൂക്കി, ചോരപുരണ്ട കത്തി ഉയര്‍ത്തിപ്പിടിച്ചു റോഡിലൂടെ നടന്നു പോവുകയായിരുന്ന കൊലയാളിയെ പൊലീസ് അറസ്റ്റു ചെയ്തു. അമിത് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. അടിയന്തിര ആവശ്യത്തിനായി ഇയാള്‍ മേലുദ്യോഗസ്ഥന് അവധി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അവധി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതില്‍ പ്രകോപിതനായ അമിത് കുമാര്‍ അവിടെ ഉണ്ടായിരുന്ന ഒരു കത്തിയെടുത്തു മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ …