ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം ബിജെപി അധികാരത്തിലേക്കെന്ന് സൂചന. കേവല ഭൂരിപക്ഷവും കടന്ന് 41 സീറ്റുകളിലാണ് ബിജെപിയിക്ക് ലീഡ്. 29 സീറ്റില്‍ എഎപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് ഇക്കറിയും സീറ്റില്ല. രാജ്യതലസ്ഥാനത്തു ചിത്രം തെളിഞ്ഞതോടെ സര്‍ക്കാര്‍ രൂപീകരണത്തിനു അവകാശവാദം ഉന്നയിച്ച് ബിജെപി രംഗത്തെത്തി.
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.
തുടക്കത്തില്‍ ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് കണ്ടതെങ്കിലും പിന്നീട് ബിജെപിയുടെ കുതിപ്പ് തന്നെയായിരുന്നു. കഴിഞ്ഞ രണ്ട് തവണയും വട്ടപൂജ്യമായിരുന്ന കോണ്‍ഗ്രസ് ഇക്കുറിയും സീറ്റില്ല.വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ രണ്ടു മണ്ഡലങ്ങളിലും പിന്നീട് ഒരു മണ്ഡലത്തിലും കോണ്‍ഗ്രസ് മുന്നിട്ടു നിന്നിരുന്നു.
19 എക്‌സിറ്റ് പോളുകളില്‍ 11 എണ്ണവും ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. 70 അംഗ നിയമസഭയില്‍ 2020-ല്‍ എഎപി 62 സീറ്റും ബിജെപി എട്ട് സീറ്റുമാണ് നേടിയത്.
