കാസര്‍കോട്: കോയിപ്പാടി ബല്ലം പാടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ച 2.034 കിലോ കഞ്ചാവ് പിടികൂടി. വീട്ടുടമ ബി അബ്ദുല്ല(50)യെ അറസ്റ്റുചെയ്തു. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെഎസ് പ്രശോഭിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെളളിയാഴ്ച രാത്രി പത്തരയോടെ വീട്ടില്‍ റെയ്ഡ് നടത്തി കഞ്ചാവ് പിടികൂടിയത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. അസിസ്റ്റന്റ് എക്‌സൈസ്, ഇന്‍സ്‌പെക്ടര്‍മാരായ കെ വി മുരളി, സികെവി സുരേഷ്, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡുമാരായ കെ നൗഷാദ് പ്രശാന്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി മഞ്ജുനാഥന്‍, സോനു സെബാസ്റ്റ്യന്‍, കെ സതീശന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അശ്വതി, ഡ്രൈവര്‍ സജീഷ്, കെമു ടീമിലെ പ്രിവന്റിവ് ഓഫീസര്‍ സതീശന്‍ നാലുപുരക്കല്‍, പ്രിവന്റി ഓഫീസര്‍ ഗ്രേഡ് നിതീഷ് വൈക്കത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ മഹേഷ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
