കൊല്‍ക്കത്ത: അവധി അനുവദിക്കാത്തതില്‍ പ്രകോപിതനായ സര്‍ക്കാര്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകരായ നാലുപേരെ കുത്തിക്കൊന്നു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. സംഭവത്തിനു ശേഷം പെട്ടിയുംതൂക്കി, ചോരപുരണ്ട കത്തി ഉയര്‍ത്തിപ്പിടിച്ചു റോഡിലൂടെ നടന്നു പോവുകയായിരുന്ന കൊലയാളിയെ പൊലീസ് അറസ്റ്റു ചെയ്തു. അമിത് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. അടിയന്തിര ആവശ്യത്തിനായി ഇയാള്‍ മേലുദ്യോഗസ്ഥന് അവധി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അവധി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതില്‍ പ്രകോപിതനായ അമിത് കുമാര്‍ അവിടെ ഉണ്ടായിരുന്ന ഒരു കത്തിയെടുത്തു മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാരനും കുത്തേറ്റു. അതിനു ശേഷം അമിത് കുമാര്‍ ഓഫീസില്‍ നിന്നു ഇറങ്ങിപ്പോവുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ പരിഹസിച്ചതാണ് പ്രകോപനത്തിനും അക്രമത്തിനും ഇടയാക്കിയതെന്നാണ് പ്രതി പൊലീസിനു നല്‍കിയ മൊഴി.
