പാലക്കാട്:പാലക്കാട്ട് മദ്യ നിര്‍മ്മാണശാല സ്ഥാപിക്കുന്നതിന് ഒയാസിസ് ബ്രൂവറി നല്‍കിയ സ്ഥലം തരംമാറ്റ അപേക്ഷ റവന്യൂ വകുപ്പു തള്ളിക്കളഞ്ഞു.
കൃഷിഭൂമിയില്‍ സ്ഥലമുടമ കൃഷിചെയ്യണമെന്നും സ്ഥലം തരം മാറ്റിയാല്‍ നടപടി ഉണ്ടാവുമെന്നും അപേക്ഷ തള്ളിക്കൊണ്ടു റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പറഞ്ഞു.
വിവാദ സ്ഥലത്ത് അനധികൃത നിര്‍മ്മാണം നടന്നാല്‍ നടപടിയെടുക്കണമെന്ന് കൃഷി ഓഫീസറോട് ആര്‍ ഡി ഒ നിര്‍ദ്ദേശിച്ചു. വിവാദ ഭൂമിയില്‍ നിര്‍മ്മാണം പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കേ ഇപ്പോള്‍ത്തന്നെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്തു വന്‍തോതില്‍ ജലമാവശ്യമായിവരുന്ന മദ്യനിര്‍മ്മാണശാല ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തെ സി പി ഐ വിമര്‍ശിച്ചിരുന്നു. ഏതു വികസനമായാലും അതു ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചു കൊണ്ടായിരിക്കരുതെന്നും എല്ലാ വികസന പദ്ധതികളും ജനങ്ങള്‍ക്കുവേണ്ടിയായിരിക്കണമെന്നും സി പി ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മദ്യശാലാ നിര്‍മ്മാണം ഒരു തരത്തിലും സംസ്ഥാനത്തെയും കുടിവെള്ള ലഭ്യതയെയും പ്രതികൂലമായി ബാധിക്കില്ലെന്നായിരുന്നു സി പി എം നിലപാട്.
