തവളയെ പിടിക്കാൻ നദിയിൽ ഇറങ്ങിയ 40കാരൻ മുങ്ങി മരിച്ചു

മംഗളൂരു: തവളയെ പിടിക്കാൻ ഇറങ്ങിയ യുവാവ് നദിയിൽ വീണു മരിച്ചു. ഉള്ളാളിലെ ഹരേക്കൽ ബൈത്തറിനടുത്തുള്ള വിനോദ് ഗാട്ടി എന്ന 40 വയസ്സുകാരനാണ് മുങ്ങിമരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം.തവളകളെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ നദിയിൽ വീണാണ് അപകടം.പമ്പ്വെല്ലിലെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ വിനോദ് തവളകളെ പിടിക്കാൻ ചെളിവെള്ളത്തിലേക്ക് ഇറങ്ങി. കാൽ കുടുങ്ങി, രക്ഷപ്പെടാൻ കഴിയാതെ അദ്ദേഹം ദാരുണമായി മരണപ്പെടുകയായിരുന്നു. മൃതദേഹം വെൻലോക് ആശുപത്രിയിലേക്ക് മാറ്റി.വിവാഹിതനായ വിനോദിന് ഭാര്യയും ഒരു മകനുമുണ്ട്.

തെരുവ് നായയെ കണ്ട് പേടിച്ചു ഓടി, എട്ടുവയസുകാരന് കനാലില്‍ വീണ് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കരയില്‍ കനാലില്‍ വീണ് എട്ട് വയസുകാരന്‍ മരിച്ചു. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് കൃഷ്ണനാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം. മുത്തശ്ശിയോടൊപ്പം കനാലിന്റെ അരികിലൂടെ നടന്ന് വരികയായിരുന്നു യാദവ്. തെരുവ് നായയെ കണ്ട് പേടിച്ച് പിന്നോട്ട് മാറിയ യാദവ് കനാലിലേക്ക് വീഴുകയായിരുന്നു. പിന്നീട് പ്രദേശവാസികൾ ചേർന്ന് പുറത്തേക്ക് എടുത്തു. പുറത്തേക്ക് എടുക്കുമ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് …

മണിപ്പൂർ കലാപം; മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു; രാജി കോൺഗ്രസ് അവിശ്വാസപ്രമേയം സമർപ്പിക്കാനിരിക്കെ

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സഭയിൽ കോൺഗ്രസ് അവിശ്വാസപ്രമേയം സമർപ്പിക്കാനിരിക്കെയാണ് രാജി. കലാപം തുടങ്ങി രണ്ട് വർഷത്തിന് ശേഷമാണ് രാജി. രാജിക്കത്ത് ഗവർണർ അജയ് ഭല്ലയ്ക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനം.കഴിഞ്ഞ ദിവസം ബിജെപി മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ബിരേൻ സിങ് ഡൽഹിയിലെത്തിയിരുന്നു. തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന നിയമസഭ സമ്മേളനത്തില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതാക്കളുമായി …

സിനിമാ സീരിയൽ നടൻ അജിത് വിജയന്‍ അന്തരിച്ചു

കൊച്ചി: സിനിമ, സീരിയല്‍ നടന്‍ അജിത് വിജയന്‍ (57) അന്തരിച്ചു. തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ സ്വദേശിയാണ്. ഒരു ഇന്ത്യൻ പ്രണയകഥ, അമർ അക്ബർ അന്തോണി, ബാംഗ്ലൂർ ഡേയ്‌സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. കഥകളി നടന്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനാണ്. പരേതനായ സി കെ വിജയന്‍, മോഹിനിയാട്ട ഗുരു കല വിജയന്‍ എന്നിവരുടെ മകനുമാണ്. ഭാര്യ: ധന്യ, മക്കള്‍: ഗായത്രി, ഗൗരി. പരേതനായ പ്രശസ്ത …

പഠനത്തോടൊപ്പം പീഡനവും; മിഠായി നൽകി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം: നെടുമങ്ങാട് ട്യൂഷൻ സെന്റർ ഉടമ പോക്സോ കേസിൽ അറസ്റ്റിൽ. കല്ലറ ഭരതന്നൂരിലെ നളന്ദ ട്യൂഷൻ സെന്റർ നടത്തുന്ന പ്രഭാസി(70)നെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്ത്. ഇയാൾ ട്യൂഷൻ സെന്ററിന് സമീപം ഒരു കടയും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മിഠായി വാങ്ങാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് മറ്റൊരു പെൺകുട്ടി കണ്ടു. തുടർന്ന് വിദ്യാർത്ഥിനി രക്ഷകർത്താവിനെ വിവരം അറിയിച്ചതോടെ രക്ഷകർത്താവ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ …

വിവാഹത്തിന് ഇനി സിബിൽ സ്കോറും നോക്കും; സ്കോർ കുറഞ്ഞുവെന്ന കാരണത്താൽ വിവാഹം വേണ്ടെന്നുവച്ച് വധുവിന്റെ ബന്ധുക്കൾ

മുംബൈ: വിവിധ കാരണങ്ങളാല്‍ വിവാഹങ്ങള്‍ മുടങ്ങുന്ന വാര്‍ത്തകള്‍ സാധാരണയാണ്. സിബില്‍ സ്‌കോര്‍ വിവാഹം മുടക്കിയ സംഭവം രാജ്യത്ത് തന്നെ ആദ്യമാണ്. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. വരന്റെ സിബില്‍ സ്‌കോര്‍ കുറവാണ് എന്ന കാരണത്താല്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം വധുവിന്റെ വീട്ടുകാര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.മഹരാഷ്ട്രയിലെ മുര്‍തിസാപുരിലാണ് സംഭവം നടന്നത്. വധു വരന്മാരുടെ വീട്ടുകാര്‍ ഉള്‍പ്പെടെ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു വിവാഹം. ഇതിന് ശേഷം വധുവിന്റെ അമ്മാവന്‍മാരിലൊരാള്‍ വരന്റെ സിബില്‍ സ്‌കോര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അന്വേഷണത്തിൽവരന്റെ സിബില്‍ സ്‌കോര്‍ …

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം: ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി 7 മണിക്ക്; 5 പേര്‍ പരിഗണനയില്‍, പ്രധാന മന്ത്രി യോഗത്തില്‍ പങ്കെടുക്കും

ന്യൂഡെല്‍ഹി: 27 വര്‍ഷത്തിനു ശേഷം ബിജെപി അധികാരത്തിലെത്തിയ ഡല്‍ഹി നിയമസഭയില്‍ മുഖ്യമന്ത്രിയെ ശനിയാഴ്ച സന്ധ്യക്ക് 7 മണിക്ക് തീരുമാനിക്കും.ബിജെപിയുടെ പ്രമുഖരായ അഞ്ചു പേരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ 70 അംഗ നിയമസഭയില്‍ വിജയിച്ച ബിജെപിയുടെ 48 പേരും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മ്മയുടെ മകനും മുന്‍ എം.പിയുമായ പര്‍വേശ് സാഹിബ് സിംഗ് വര്‍മ്മ, രമേഷ് ബിദുരി, അന്തരിച്ച ബിജെപി നേതാവ് …

ബിജെപി പ്രദേശിക നേതാവ് കുടുംബ ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ട: ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെ കുടുംബ ക്ഷേത്രത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഇലന്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി മനോജ് കുമാറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മനോജ് ഇലന്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കോണ്‍ഗ്രസിനെ നേതൃസ്ഥാനത്തു നിന്നു നീക്കണമെന്നു ഇന്ത്യാ മുന്നണി ഘടകകക്ഷികള്‍

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ നേതൃസ്ഥാനത്തു നിന്നു കോണ്‍ഗ്രസിനെ നീക്കണമെന്നു സഖ്യകക്ഷികളായ എസ്.പി, ആര്‍.ജെ.ഡി, ശിവസേന (യുബിടി) ആവശ്യപ്പെട്ടു. സഖ്യത്തിന്റെ നേതൃസ്ഥാനത്തു ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ അവരോധിക്കണമെന്ന് അവര്‍ ആവശ്യമുന്നയിച്ചു. അതേ സമയം മുന്നണിയിലെ മറ്റു പ്രബല പാര്‍ട്ടികളായ ഡിഎംകെ, എന്‍സിപി (എസ്.പി) മൗനത്തിലാണ്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നു ഇന്ത്യ ബ്ലോക്ക് പാര്‍ലമെന്റില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. മാതൃകാപരമായ ഈ പ്രവര്‍ത്തനം കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ പ്രകടമായില്ല. …

ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ലാബ് തകര്‍ന്നു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരു യുവതി മരിച്ചു

കൊല്ലം: ചാത്തന്നൂരില്‍ എംഇഎസ് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ലാബ് തകര്‍ന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂര്‍ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഫോണില്‍ സംസാരിച്ച് നില്‍ക്കവേയാണ് നാലാം നിലയിലെ സ്ലാബ് തകര്‍ന്ന് മനീഷയും സുഹൃത്ത് സ്വാതിയും അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റതിനെ തുടര്‍ന്ന് കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി. മെഡിസിറ്റി ആശുപത്രിയിലെ പാരാമെഡിക്കല്‍ ജീവനക്കാരിയാണ്.

പുരുഷ പൊലീസ് ഉദ്യോഗസ്ഥരോട് ലൈംഗികാതിക്രമം, അശ്ലീല സന്ദേശം അയച്ചു; വനിതാ കോണ്‍സ്റ്റബിളിനെ പിരിച്ചുവിട്ടു

പുരുഷന്മാരായ സഹപ്രവര്‍ത്തകരോട് ലൈംഗികാതിക്രമം നടത്തിയ വനിതാ പൊലീസിനെ പിരിച്ചുവിട്ടു. യുകെയിലാണ് സംഭവം. മദ്യപിച്ചതിനുശേഷം വെതര്‍സ്പൂണ്‍സ് എന്ന പബ്ബില്‍വച്ച് രണ്ട് സഹപ്രവര്‍ത്തകരോട് ലൈംഗികാതിക്രമം നടത്തിയതിന് ഹാംസ്പിയറിലെ പൊലീസ് കോണ്‍സ്റ്റബിളായ ടിയ ജോണ്‍സണ്‍ വാര്‍ണെയെ ആണ് പിരിച്ചുവിട്ടത്. ലൈംഗികാതിക്രമം എതിര്‍ത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന് അപമര്യാദയായ രീതിയില്‍ 21 കാരി അശ്ലീല ഫോണ്‍ സന്ദേശവും അയച്ചു. വേറൊരു പൊലീസ് ഉദ്യോഗസ്ഥന്റെ സ്വകാര്യ ഭാഗത്ത് 20 സെക്കന്റോളം സ്പര്‍ശിച്ചുവെന്നും ടിയക്കെതിരായ ട്രൈബ്യൂണലിന്റെ വാദത്തില്‍ പറയുന്നു. ടിയയുടെ കാമുകനായ പൊലീസ് ഉദ്യോഗസ്ഥനും പബ്ബിലുണ്ടായിരുന്നു. …

മലയോര മേഖലയിലെ ഭൂചലനം; പ്രഭവ കേന്ദ്രം അറബിക്കടലില്‍, ആശങ്കവേണ്ടെന്നും ജാഗ്രതാ നിര്‍ദേശമില്ലെന്നും അധികൃതര്‍

കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ ആശങ്ക വേണ്ടെന്നും നിലവില്‍ പേടിക്കേണ്ട സാഹചര്യവുമില്ലെന്നും അധികൃതര്‍. ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടില്ല. അനുഭവപ്പെട്ട മുഴക്കത്തിന്റെ പ്രഭവ കേന്ദ്രം അറബിക്കടലിലെന്ന് നാഷ്‌നല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി. ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലില്‍ സംഭവിച്ച മൂന്നു ചെറിയ ഭൂചലനങ്ങളുടെ ഭാഗമായാണ് കാസര്‍കോട് മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. കടലില്‍ സംഭവിച്ചത് ചെറിയ ഭൂചലനമായതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.പുലര്‍ച്ചെ 1.30 മതല്‍ 1.40 വരെയാണ് ഈ …

സംസ്ഥാന ബജറ്റ്; തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 13.5 കോടി രൂപയുടെ വിവിധ പദ്ധതികള്‍, ചന്തേര റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിന് 20 കോടി

കാസര്‍കോട്: 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 13.5 കോടിരൂപയുടെ വിവിധ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതായി എം രാജഗോപാലന്‍ എംഎല്‍എ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ പ്രഥമ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജ് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍ ടി എച്ച് എസ് ക്യാമ്പസില്‍ സ്ഥാപിക്കുന്നതിന് 3 കോടി രൂപ അനുവദിച്ചു. അഴിത്തല ബീച്ച് ടൂറിസം പദ്ധതിക്ക് 2 കോടി രൂപയും, ഭീമനടി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വനിത ഐടിഐക്ക് കെട്ടിട നിര്‍മ്മാണം നടത്തുന്നതിന് 5 കോടി …

പണം കണ്ട് കെജ്‌രിവാളിന്റെ കണ്ണു മഞ്ഞളിച്ചു; ഹസാരെ

ന്യൂഡല്‍ഹി: പണം കണ്ട് കെജ്‌രിവാളിന്റെ കണ്ണു മഞ്ഞളിച്ചുപോയെന്ന് എഎപിയുടെ സ്ഥാപക നേതാവ് ഹസാരെ പറഞ്ഞു. തെരഞ്ഞടുപ്പിലെ പാര്‍ടിയുടെ തോല്‍വിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പണം കണ്ട് മതിമറക്കരുതെന്ന് പലതവണ താന്‍ കെജ്‌രിവാളിനെ മുന്നറിയിച്ചു. പക്ഷെ അതൊന്നും ചെവിക്കൊണ്ടില്ല. സ്ഥാനാര്‍ഥികള്‍ സംശുദ്ധരായിരിക്കണമെന്നും താന്‍ പറഞ്ഞു- ഹസാരെ ചൂണ്ടിക്കാട്ടി. കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു നേരിട്ട ആംആദ്മിക്കു ജനങ്ങള്‍ ശക്തമായ ആഘാതമേല്‍പ്പിച്ചു- അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

കുമ്പഡാജെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് സുഹറ അന്തരിച്ചു

കാസര്‍കോട്: കുംബഡാജെ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും വനിതാ ലീഗ് നേതാവുമായിരുന്ന കറുവല്‍ത്തടുക്കയിലെ ഫാത്തിമത്ത് സുഹറ(60) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി ചെര്‍ക്കളയിലെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഖബറടക്കം കറുവല്‍ത്തടുക്ക ജുമാ മസ്ജിദ് അങ്കണത്തില്‍ നടന്നു. 2015 ലെ തെരഞ്ഞെടുപ്പിലാണ് പഞ്ചായത്ത് പ്രസിഡന്റായത്. 2010 മുതല്‍ പഞ്ചായത്തംഗമായിരുന്നു. പ്രസിഡന്റായ കാലയളവിലാണ് പഞ്ചായത്തിന് പുതിയ കെട്ടിടവും ഷോപ്പിങ് കോംപ്ലക്‌സും നിര്‍മിച്ചത്. മുഹമ്മദിന്റെയും ആയിശയുടെയും മകളാണ്. സഹോദരങ്ങള്‍: റഫീഖ്, നബീസ(അംഗനവാടി).

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; എംഡിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് സംഭവത്തില്‍ വീട്ടമ്മയുടെ പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ പൊലീസ് ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. പടന്ന വടക്കേപ്പുറം സ്വദേശിനി ജംഷീദ മഹലിലെ ഖദീജ അഷറഫിന്റെ പരാതിയിലാണ് ഫാഷന്‍ ഗോള്‍ഡ് സ്ഥാപന മേധാവിയായിരുന്ന ചന്തേര മാണിയാട്ടെ ടി.കെ.പൂക്കോയ തങ്ങള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ചന്തേര പൊലീസ് കേസെടുത്തത്.2015 ജൂലായ് 24ന് പരാതിക്കാരിക്ക് ലാഭവിഹിതം തരാമെന്ന് വിശ്വസിപ്പിച്ച് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് കമ്പനി മാനേജിംഗ് ഡയരക്ടറായ പ്രതി അഞ്ച് …

സിനിമ-സീരിയല്‍ നടന്‍ കെ.സുബ്രഹ്‌മണ്യന്‍ കുഴഞ്ഞു വീണു മരിച്ചു; അന്ത്യം സിപിഎം ഇടുക്കി സമ്മേളനം കഴിഞ്ഞ് മടങ്ങവേ

ഇടുക്കി: തമിഴ് സിനിമ സീരിയല്‍ നടനും സി.പി.എം പ്രവര്‍ത്തകനുമായ മൂന്നാര്‍ ഇക്കാ നഗര്‍ സ്വദേശി കെ.സുബ്രഹ്‌മണ്യന്‍ (57) അന്തരിച്ചു. തൊടുപുഴയില്‍ നടന്ന ഇടുക്കി സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് കുഴഞ്ഞു വീണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സിപിഎം ഇക്കാനഗര്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയായിരുന്നു കെ.സുബ്രഹ്‌മണ്യന്‍. തമിഴ് ഹിറ്റ് സിനിമകളായ മൈന, കഴുക്, കുംകി എന്നിവയില്‍ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. …

ബജറ്റ്: കാസര്‍കോട്ട് രണ്ടു റോഡുകള്‍ക്ക് 6 കോടി 60 ലക്ഷം: എന്‍ എ നെല്ലിക്കുന്ന്

കാസര്‍കോട്: 2025-26 വര്‍ഷത്തെ ബജറ്റില്‍ കാസര്‍കോട് മണ്ഡലത്തിലെ രണ്ട് റോഡുകള്‍ക്ക് 6 കോടി 60 ലക്ഷം രൂപ അനുവദിച്ചുവെന്ന് മണ്ഡലം എംഎല്‍എ എന്‍എ നെല്ലിക്കുന്ന് അറിയിച്ചു. കുമ്പഡാജെ പഞ്ചായത്തിലെ എ.പി. സര്‍ക്കിള്‍ – ഗോസാഡ റോഡ് – ബൊളിഞ്ച റോഡ് (6കോടി), കാറഡുക്ക പഞ്ചായത്തിലെ കര്‍മ്മംതൊടി -കാവുങ്കാല്‍ കാറഡുക്ക സ്‌കൂള്‍ റോഡ് (60 ലക്ഷം) എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചതെന്നു അറിയിപ്പില്‍ അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ മറ്റു റോഡുകള്‍ക്കടക്കം ചില പദ്ധതികള്‍ക്ക് ബജറ്റില്‍ ടോക്കണ്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും …