സെല്‍ഫിയെടുത്ത് ബ്ലാക്ക്‌മെയില്‍; ഡോക്ടറുടെ 45 ലക്ഷം രൂപ തട്ടിയ കളനാട്ടെ യുവതിക്കും ഭര്‍ത്താവിനുമെതിരെ കേസ്

കാസര്‍കോട്: സെല്‍ഫിയെടുത്ത ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്ത് ഡോക്ടറുടെ 45 ലക്ഷം രൂപ തട്ടിയ യുവതിക്കും ഭര്‍ത്താവിനുമെതിരെ കേസ്. കളനാട്ടെ ദമ്പതികളായ ഖദീജത്ത് റിഷാന(35), ഭര്‍ത്താവ് റഹ്‌മത്തുല്ല (41) എന്നിവര്‍ക്കെതിരെയാണ് മേല്‍പറമ്പ് പൊലീസ് കേസെടുത്തത്. വിദ്യാനഗര്‍ സ്വദേശിയായ ശിശുരോഗ വിദഗ്ധനെയാണ് ഇവര്‍ ബ്ലാക്ക്‌മെയില്‍ ചെയ്തത്. 2023 ആഗസ്ത് 20 നാണ് ദമ്പതികളെ ഡോക്ടര്‍ പരിചയപ്പെട്ടത്. പിന്നീട് രണ്ടുദിവസം കഴിഞ്ഞ് മേല്‍പറമ്പ കൈനോത്ത് ഒരു ഹോട്ടലില്‍ വെച്ച് ദമ്പതികളെ നേരിട്ട് കണ്ടപ്പോള്‍ സെല്‍ഫിയെടുക്കുകയും പിന്നീട് ആ ഫോട്ടോ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്തു തുടങ്ങുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. പല സമയങ്ങളിലായി ഇരുവരും ഡോക്ടറെ ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി 45 ലക്ഷം രൂപയിലധികം തട്ടിയെടുത്തുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page