കാസർകോട് ജില്ലയിലെ മലയോര മേഖലകളിൽ നേരിയ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി, സംഭവം പുലർച്ചെ 1.35ന്

കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം. ഒപ്പം അസാധാരണ ശബ്‌ദവും. ശനിയാഴ്ച പുലർച്ചെ 1.35 മണിയോടെയാണ് ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ, ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. പരപ്പ, പാലംകല്ല് ഭാഗത്തും അനുഭവപെട്ടു. ഇവിടങ്ങളിൽ നാലഞ്ച് സെക്കന്റ് അസാധാരണ ശബ്‌ദവും കേട്ടതായി നാട്ടുകാർ പറയുന്നു. കട്ടിൽ ഉൾപ്പെടെ കുലുങ്ങി. തടിയൻ വളപ്പ് ഭാഗത്തും ഇതേ അനുഭവം ഉണ്ടായി. ചുള്ളിക്കര കാഞ്ഞിരത്തടിയിൽ പലരും വീട്ടിൽ നിന്നും പുറത്തേക്ക് ഓടി. പ്രഭവകേന്ദ്രം അറിവായിട്ടില്ല. കോടോം ബേളൂർ, വെസ്റ്റ് എളേരി, കിനാനൂർ -കരിന്തളം , ബളാൽ പഞ്ചായത്തുകളിൽ വലിയമുഴക്കം ഉണ്ടായി. വളർത്തുമൃഗങ്ങൾ അസ്വസ്ഥത പ്രകടിപ്പിച്ചു. ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നു തഹസിൽദാർ പി.വി.മുരളി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page