സ്റ്റോപ്പില്ലാത്ത സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും ചാടിയിറങ്ങാന്‍ ശ്രമിച്ച യുവാവ് വീണുമരിച്ചു

ആലുവ: സ്റ്റോപ്പില്ലാത്ത ട്രെയിനില്‍ നിന്നും വേഗത കുറഞ്ഞപ്പോള്‍ ചാടിയിറങ്ങാന്‍ ശ്രമിച്ച യുവാവ് ആലുവയില്‍ മരിച്ചു. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അല്‍ത്താഫ്(35)ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ചെന്നൈ-തിരുവനന്തപുരം ട്രെയിനില്‍ പോകവെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ചാടിയിറങ്ങാന്‍ ശ്രമിച്ചു. പ്ലാറ്റ്‌ഫോമില്‍ തലയിടിച്ച് വീണാണ് മരിച്ചത്. പൊലീസെത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഏറെകാലം പ്രവാസിയായിരുന്ന ഇദ്ദേഹം പിന്നീട് നാട്ടിലെത്തി ഊബര്‍ ടാക്‌സി ഓടിക്കുകയായിരുന്നു. ഭാര്യയും രണ്ടുകുട്ടികളുമുണ്ട്.

സല്‍മാന്‍ഖാന് വീണ്ടും ഭീഷണി; സുരക്ഷാ ശക്തമാക്കി

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന് വീണ്ടും ഭീഷണി. നടന്‍ ടൈഗര്‍ ഷറോഫിന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അവകാശപ്പെട്ട അനില്‍ പണ്ഡിറ്റിന്റേതെന്ന് പറയുന്ന ശബ്ദ സന്ദേശത്തിലാണ് ഭീഷണി.ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയ്‌യോടും ബിഷ്‌ണോയ് സമുദായത്തോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നതാണ് ശബ്ദ സന്ദേശം. മുംബൈ ക്രൈം ബ്രാഞ്ച് ആണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. മാപ്പു പറഞ്ഞില്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. ഭീഷണിക്ക് പിന്നാലെ സല്‍മാന്‍ഖാന്റെ വസതിക്ക് മുന്നില്‍ സുരക്ഷ ശക്തമാക്കി. …

അപകടത്തില്‍പ്പെട്ട കാറില്‍ എംഡിഎംഎയും മദ്യവും; ഡ്രൈവര്‍ രക്ഷപ്പെട്ടത് അപകടത്തില്‍പെട്ട ആളെ കയറ്റിയ ആംബുലന്‍സില്‍

മലപ്പുറം: മമ്പാട് അപകടത്തില്‍പെട്ട കാറില്‍ നിന്ന് എംഡിഎംഎയും മദ്യവും പിടികൂടി. നിലമ്പൂരില്‍ നിന്ന് മമ്പാട് ഭാഗത്തേക്ക് വരികയായിരുന്ന ഹോണ്ട സിറ്റി കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ ആദ്യം ഒരു സ്‌കൂട്ടറിലും പിന്നീട് രണ്ട് കാറുകളിലും ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ കാര്‍ ഡ്രൈവറും ആംബുലന്‍സില്‍ കയറുകയായിരുന്നു. ആശുപത്രിയില്‍ എത്തിയശേഷം ഇയാള്‍ പിന്നീട് അവിടെ നിന്നും മുങ്ങി. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് പൊലീസ് …

ഇച്ചിലംപാടിയില്‍ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: കുമ്പള, ഇച്ചിലംപാടിയില്‍ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. ധര്‍ബ്ബാറക്കട്ടയിലെ സുന്ദര (68) ആണ് മരിച്ചത്. ഇന്നലെ (തിങ്കള്‍) ഉച്ചയ്ക്ക് വീട്ടില്‍ കുഴഞ്ഞുവീണ സുന്ദരയെ ഉടന്‍ കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ചന്ദ്രാവതി. മക്കള്‍: സവിത, സുജാത, സുചിത്ര. മരുമക്കള്‍: രവി (കമ്പാര്‍), രവി (ഉക്കിനടുക്ക). സഹോദരങ്ങള്‍: സുരേഷ്, ശശികല, പ്രേമ.

പെരിയ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സൗഹൃദ കൂട്ടായ്മ നടത്തി

കാസര്‍കോട്: പെരിയ ഗവ. ഹൈസ്‌കൂളില്‍ നിന്നും 1981ല്‍ പത്താം ക്ലാസ്സ് പഠനം പൂര്‍ത്തിയാക്കിയ സഹപാഠികളുടെ സൗഹൃദ കൂട്ടായ്മ കുടുംബ സംഗമം നടത്തി.എ.പീതാംബരന്‍ നായരുടെ അധ്യക്ഷതയില്‍ സംഗമം പ്രസിഡന്റ് പി. മുരളീധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.സഹപാഠികളും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.സണ്ണിച്ചന്‍ ഇ.ജെ., ദാക്ഷായണി പുക്കളം, ബാലചന്ദ്രന്‍ പി വി സംസാരിച്ചു.ജനറല്‍ സെക്രട്ടറി പി. വേണുഗോപാലന്‍ സ്വാഗതവും ട്രഷറര്‍ അബ്ദുള്‍ റഹിമാന്‍ നന്ദിയും പറഞ്ഞു.

‘കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് കണ്ടിട്ടില്ല; മൊഴി നല്‍കിയത് വീണ പറഞ്ഞിട്ട്’: വീണയെ കുരുക്കിലാക്കി ഗണ്‍മാന്റെ പുതിയ മൊഴി

കണ്ണൂര്‍: മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ മൊഴിമാറ്റി ഗണ്‍മാന്‍. ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് വീണ പറഞ്ഞിട്ടാണെന്നാണ് ഗണ്‍മാന്‍ അഭിലാഷ് പറയുന്നത്. വീണയെ കുരുക്കിലാക്കുന്ന മൊഴി എസ്ഐടിക്കാണ് അഭിലാഷ് നല്‍കിയത്. വീണയെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് കണ്ടിട്ടില്ല. വീണ നിര്‍ദേശിച്ച പ്രകാരമാണ് റെയില്‍വേ പൊലീസിന് അന്ന് മൊഴി നല്‍കിയതെന്നും അഭിലാഷ് പറഞ്ഞു. അഭിലാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്. മൊഴിമാറ്റിയതോടെ അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്ഐടി …

കഞ്ചാവുമായി കുബണൂര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: അഞ്ചു ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കുബണൂരിലെ ഷബീര്‍ അലി (39)യെ ആണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയുടെ വീട്ടില്‍ ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബദിയഡുക്ക എസ്‌ഐ സുനില്‍ കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന. പ്രതിയെ പിന്നീട് നോട്ടീസ് നല്‍കി വിട്ടയച്ചു.

കുമ്പള സ്വദേശിനി രാധാമണി അന്തരിച്ചു

കാസര്‍കോട്: കുമ്പള സ്വദേശിനിയും ഇപ്പോള്‍ കര്‍ണാടക, ബെല്‍ത്തങ്ങാടി യില്‍ താമസക്കാരിയുമായ രാധാമണി (82) അന്തരിച്ചു. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ ചന്ദ്രശേഖര പിള്ളയുടെ ഭാര്യയാണ്. മക്കള്‍: രാജീവ് (സ്വകാര്യ ബസ് ഡ്രൈവര്‍, കുമ്പള), സന്തോഷ്, ജയ,മായ, പ്രിയ, ദിവ്യ. മരുമക്കള്‍: ഇന്ദിര, കുഞ്ഞികൃഷ്ണന്‍, നന്ദകുമാര്‍, സദാശിവ, അനൂപ്. സഹോദരങ്ങള്‍: ശാരദ, സാവിത്രി, വള്ളിയമ്മ, സുമതിയമ്മ, രാമന്‍, മുരുഗന്‍.

ബൈക്കും കാറും കൂട്ടിയിടിച്ചു; പരിക്കേറ്റ കൊടലമൊഗറു ബട്ടിപദവ് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു

മഞ്ചേശ്വരം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊടലമൊഗറു ബട്ടിപ്പടവ് സ്വദേശി ഉമ്മറിന്റെ മകൻ ടി മുഹമ്മദ് (30) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ സുങ്കതകട്ട – ആനക്കല്ല് റോഡിൽ മൊറത്തണ ബേക്കറി ജങ്ങ്ഷനിൽവച്ചാണ് അപകടം. മുഹമ്മദ് സഞ്ചരിച്ച ബൈക്കിൽ ആനക്കല്ല് ഭാഗത്തുനിന്നും വന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയ്ക്കിടെ രാത്രി പത്തരയോടെ മരിച്ചു. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തും.

ഫോമുകൾ പൂരിപ്പിച്ചു നൽകാമെന്നു പറഞ്ഞ് അടുത്തുകൂടി, വയോധികയെ ‘സഹായിക്കാൻ’‌ ബാങ്കിൽ എത്തിയ യുവതി 1.70 ലക്ഷം കവർന്നു, അറസ്റ്റിൽ

കോട്ടയം: ബാങ്കിൽ സഹായിക്കാനെന്ന പേരിൽ അടുപ്പം കാണിച്ച് വയോധികയുടെ അക്കൗണ്ടിൽനിന്ന് 1,70,000 രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. കൂട്ടിക്കൽ ചപ്പാത്ത് ജ്യോതി കൃഷ്ണ (36) ആണ് പിടിയിലായത്. മുറികല്ലുംപുറം പ്ലാമൂട്ടിൽ ലത പുരുഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് യുവതി പണം തട്ടിയത്. കഴിഞ്ഞ മാസം 16നാണ് കേസിനാസ്പദമായ സംഭവത്തിന് തുടക്കം. ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ ജോലിയിൽനിന്നു വിരമിച്ച ലത എസ്റ്റേറ്റിൽനിന്നു ലഭിച്ച ഗ്രാറ്റുവിറ്റിത്തുകയുടെ ചെക്ക് അക്കൗണ്ടിലേക്ക് മാറ്റാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എത്തിയതായിരുന്നു. ഫോമുകൾ …

ഉള്ളാളിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ഉള്ളാൾ: പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകിട്ട് മെൽക്കർ-മുടിപ്പു കണക്ഷൻ റോഡിലെ ബൊളിയാർ പെട്രോൾ പമ്പിന് സമീപം ആണ് അപകടം നടന്നത്. ഉള്ളാൾ മഞ്ചനാടിയിലെ മുഹമ്മദ് അർഫാൻ (22), ജുനൈദ് (23) എന്നിവരാണ് മരിച്ചത്.അമിതവേഗതയിൽ എത്തിയ പിക്കപ്പ് ബൈക്കിൽ ഇടിക്കുകയും സമീപത്തുള്ള ഒരു വൈദ്യുത തൂണിൽ ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ തൂൺ രണ്ടായി പിളർന്ന് ഒടിഞ്ഞുവീണു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ദർലക്കട്ടയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. അപകടം നടന്നയുടനെ പിക്കപ്പ് …

കൊല്ലൂരിൽ പുഷ്പരഥോത്സവം ഇന്ന്, ദേവിയുടെ അനുഗ്രഹം നേടാൻ ഭക്തജനങ്ങൾ

കൊല്ലൂർ: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇന്ന് പുഷ്പ രഥോത്സവം. രാവിലെ എട്ടരയോടെ രഥോത്സവ ചടങ്ങുകൾ ആരംഭിക്കും. വാഗ്‌ദേവതയായ ദേവി മൂകാംബികയുടെ അനുഗ്രഹം നേടാനും രഥോത്സവ ചടങ്ങിന് സാക്ഷ്യം വഹിക്കാനും ക്ഷേത്രം വലം ചെയ്യുന്ന രഥത്തിൽ നിന്നും വാരിയെറിയുന്ന നാണയത്തുട്ടുകൾ സ്വന്തമാക്കാനും വിദ്യാരംഭ ചടങ്ങുകൾക്കുമായി മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ഭക്തരാണ് കൊല്ലൂരിലെത്തിയിരിക്കുന്നത്. ഇങ്ങനെ നാണയം ലഭിക്കുന്നവർക്ക് ഐശ്വര്യം കൈവരുമെന്നാണ് വിശ്വാസം.  ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിൽ ഭക്തജന തിരക്കായിരുന്നു. പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച രഥത്തിൽ മൂകാംബികാ ദേവിയെ എഴുന്നള്ളിച്ച് …