മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന് വീണ്ടും ഭീഷണി. നടന്‍ ടൈഗര്‍ ഷറോഫിന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അവകാശപ്പെട്ട അനില്‍ പണ്ഡിറ്റിന്റേതെന്ന് പറയുന്ന ശബ്ദ സന്ദേശത്തിലാണ് ഭീഷണി.
ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയ്‌യോടും ബിഷ്‌ണോയ് സമുദായത്തോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നതാണ് ശബ്ദ സന്ദേശം. മുംബൈ ക്രൈം ബ്രാഞ്ച് ആണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. മാപ്പു പറഞ്ഞില്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. ഭീഷണിക്ക് പിന്നാലെ സല്‍മാന്‍ഖാന്റെ വസതിക്ക് മുന്നില്‍ സുരക്ഷ ശക്തമാക്കി. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച പൊലീസുകാരെയും വാഹനങ്ങളെയും വിന്യസിച്ചു.








