കാസര്‍കോട്: കുമ്പള, ഇച്ചിലംപാടിയില്‍ ഗൃഹനാഥന് കുഴഞ്ഞുവീണു മരിച്ചു. ധര്ബ്ബാറക്കട്ടയിലെ സുന്ദര (68) ആണ് മരിച്ചത്. ഇന്നലെ (തിങ്കള്‍) ഉച്ചയ്ക്ക് വീട്ടില്‍ കുഴഞ്ഞുവീണ സുന്ദരയെ ഉടന്‍ കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ചന്ദ്രാവതി. മക്കള്‍: സവിത, സുജാത, സുചിത്ര. മരുമക്കള്‍: രവി (കമ്പാര്‍), രവി (ഉക്കിനടുക്ക). സഹോദരങ്ങള്‍: സുരേഷ്, ശശികല, പ്രേമ.







