ആലുവ: സ്റ്റോപ്പില്ലാത്ത ട്രെയിനില്‍ നിന്നും വേഗത കുറഞ്ഞപ്പോള്‍ ചാടിയിറങ്ങാന്‍ ശ്രമിച്ച യുവാവ് ആലുവയില്‍ മരിച്ചു. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അല്‍ത്താഫ്(35)ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ചെന്നൈ-തിരുവനന്തപുരം ട്രെയിനില്‍ പോകവെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ചാടിയിറങ്ങാന്‍ ശ്രമിച്ചു. പ്ലാറ്റ്ഫോമില്‍ തലയിടിച്ച് വീണാണ് മരിച്ചത്. പൊലീസെത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഏറെകാലം പ്രവാസിയായിരുന്ന ഇദ്ദേഹം പിന്നീട് നാട്ടിലെത്തി ഊബര്‍ ടാക്സി ഓടിക്കുകയായിരുന്നു. ഭാര്യയും രണ്ടുകുട്ടികളുമുണ്ട്.








