കാസര്‍കോട്: പെരിയ ഗവ. ഹൈസ്‌കൂളില്‍ നിന്നും 1981ല്‍ പത്താം ക്ലാസ്സ് പഠനം പൂര്‍ത്തിയാക്കിയ സഹപാഠികളുടെ സൗഹൃദ കൂട്ടായ്മ കുടുംബ സംഗമം നടത്തി.
എ.പീതാംബരന്‍ നായരുടെ അധ്യക്ഷതയില്‍ സംഗമം പ്രസിഡന്റ് പി. മുരളീധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
സഹപാഠികളും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
സണ്ണിച്ചന്‍ ഇ.ജെ., ദാക്ഷായണി പുക്കളം, ബാലചന്ദ്രന്‍ പി വി സംസാരിച്ചു.
ജനറല്‍ സെക്രട്ടറി പി. വേണുഗോപാലന്‍ സ്വാഗതവും ട്രഷറര്‍ അബ്ദുള്‍ റഹിമാന്‍ നന്ദിയും പറഞ്ഞു.







