കാസര്‍കോട്: അഞ്ചു ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കുബണൂരിലെ ഷബീര്‍ അലി (39)യെ ആണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയുടെ വീട്ടില്‍ ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബദിയഡുക്ക എസ്ഐ സുനില്‍ കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന. പ്രതിയെ പിന്നീട് നോട്ടീസ് നല്കി വിട്ടയച്ചു.







