മദ്യ ലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രമുഖ യൂട്യൂബർ ‘അശ്വന്ത് കോക്ക്’ അറസ്റ്റില്‍
കോഴിക്കോട്: ലഹരി ഉപയോഗിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ പ്രമുഖ യൂട്യൂബർ ‘അശ്വന്ത് കോക്കി’നെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെ എരഞ്ഞിപ്പാലം കൊയ്യേരി ക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. ലഹരിക്ക് അടിമപ്പെട്ട് വാഹനമോടിച്ച ഇയാൾ റോഡിലുണ്ടായിരുന്ന മൂന്നു വാഹനങ്ങളിൽ തട്ടിയതായി നാട്ടുകാർ ആരോപിക്കുന്നു. ഇതേത്തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. വിവരത്തെത്തുടർന്ന് പൊലീസ് എത്തിയപ്പോൾ മദ്യപിച്ച് ലക്കുകെട്ട നിലയിൽ ആയിരുന്നു അശ്വന്ത്. പൊലീസിനോടും തട്ടിക്കയറി. കസ്റ്റഡിയിലെടുത്ത അശ്വന്ത് കോക്കിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കാർ, ഇരുപചക്രവാഹന …
Read more “മദ്യ ലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രമുഖ യൂട്യൂബർ ‘അശ്വന്ത് കോക്ക്’ അറസ്റ്റില്‍”