പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷണം പോയി! വൻ സുരക്ഷാ വീഴ്ച

ബത്തേരി: വയനാട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കാണാതായി. സ്റ്റേഷൻ വളപ്പിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടി കാണാതായത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. ജൂൺ ഏഴിന് ബത്തേരിയിലെ ദൊട്ടപ്പാക്കുളത്ത് നിന്ന് പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾ കോടതിയിൽ ഹാജരാക്കിയ ശേഷം സ്റ്റോർ റൂമിൽ സൂക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേഷൻ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും സ്റ്റോർ റൂം വൃത്തിയാക്കുന്നതിനായി എത്തിയപ്പോഴാണ് ചാക്കുകൾ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. അതേസമയം മുറിയുടെ പൂട്ട് പൊളിച്ചതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. അസിസ്റ്റന്റ് റൈറ്ററുടെ മേശയിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് മുറി തുറന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം. താക്കോൽ എങ്ങനെ കിട്ടി എന്നതിൽ വ്യക്തതയില്ല. ജൂൺ 26നും സെപ്റ്റംബർ 10നും ഇടയിലായിരിക്കാം മോഷണം നടന്നതെന്നാണ് സംശയം. പൊലീസ് സ്റ്റേഷൻ വളപ്പിൽ വിശദമായ പരിശോധന നടത്തിയെങ്കിലും തൊണ്ടി എങ്ങനെ പുറത്തേക്ക് കൊണ്ടുപോയെന്നതിൽ ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. സ്റ്റേഷനിലെ സിസിടിവി യിലും മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടില്ല. സ്റ്റേഷൻ എസ്ഐ അജേഷ് കെഎസിന്റെ പരാതിയിൽ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page