നവലോക ക്രമത്തിനു പ്രതീക്ഷ: ബ്രിക്‌സ് ഉച്ചകോടി; ലോക നേതാക്കള്‍ ഓപ്പണ്‍ സെഷനില്‍

ന്യൂഡല്‍ഹി: നവലോക ക്രമത്തിനു പ്രതീക്ഷ പകര്‍ന്നു കൊണ്ട് ഇന്നലെ ആരംഭിച്ച ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാംദിവസ ഓപ്പണ്‍ സെഷന്‍ ആരംഭിച്ചു. ബ്രിക്‌സ് പങ്കാളിത്ത രാജ്യങ്ങളും വിവിധ പ്രമുഖ രാഷ്ട്ര നേതാക്കളും ഓപ്പണ്‍ സെഷനില്‍ പങ്കെടുക്കുന്നു.
അസ്വസ്ഥകരമായ ലോക സംഭവങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍, ചൈനീസ് പ്രസിഡന്റ് ഷിളിന്‍പിംഗ് എന്നിവരടക്കമുള്ള രാഷ്ട്രത്തലവന്‍മാര്‍ തങ്ങളുടെ നിലപാട് സെഷനില്‍ വെളിപ്പെടുത്തും.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ, വികസനം, അന്താരാഷ്ട്ര സമാധാനം, നയതന്ത്രബന്ധം എന്നിവ ഓപ്പണ്‍ സെഷനിലെ ചര്‍ച്ചാ വിഷയങ്ങളാണ്. ഉച്ചകോടിയില്‍ ഇന്നലെ വിവിധ രാഷ്ട്ര നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ചയും ഉഭയകക്ഷി ചര്‍ച്ചകളുമുണ്ടായിരുന്നു. അംഗരാജ്യങ്ങള്‍ ന്യൂഡല്‍ഹി പ്രഖ്യാപനത്തെ ഒറ്റക്കെട്ടായി അംഗീകരിച്ചു. ലോക വിപണിയില്‍ അമേരിക്കയുടെ ഡോളര്‍ മേധാവിത്വത്തിനെതിരെ ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ പ്രാദേശിക കറന്‍സി കൈമാറ്റം വേണമെന്ന് അംഗരാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ആഗോളവ്യാപാരം വ്യാപകമാക്കാനും എല്ലാവരെയും ഉള്‍പ്പെടുത്തി ലോക വ്യാപാര സംഘടന വിപുലപ്പെടുത്തുന്നതിനെയും ബ്രിക്‌സ് പിന്തുണച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page