ഇന്നത്തെ പ്രധാന വാർത്തകൾ

​ ചെങ്കടലിലും പശ്ചിമേഷ്യയിലും ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ശക്തമായതിനെ തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു.

ഇറാനും സൗദി ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള പരോക്ഷ സംഘർഷങ്ങൾ ഗൾഫ് മേഖലയിലെ സുരക്ഷയെയും ആഗോള എണ്ണ വിതരണത്തെയും ബാധിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിലെ പ്രതിസന്ധി പരിഹരിക്കാൻ ഒമാന്റെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ചില രാജ്യങ്ങൾ വിട്ടുനിൽക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

ജോലി നഷ്ടപ്പെടുന്ന വിദേശ തൊഴിലാളികൾക്ക് , പ്രത്യേകിച്ച് എച്ച്-1ബി വിസയിലുള്ള ഇന്ത്യക്കാർക്ക്, രാജ്യത്ത് തുടരാൻ നൽകിയിരുന്ന 60 ദിവസത്തെ ഇളവ് റദ്ദാക്കാൻ യു.എസ് ഭരണകൂടം ശുപാർശ ചെയ്തു. പുതിയ ഇമിഗ്രേഷൻ നയങ്ങൾ ടെക് മേഖലയിലെ ഇന്ത്യക്കാരെ പ്രതികൂലമായി ബാധിച്ചേക്കാം.

​ബ്രിക്സ് ഉച്ചകോടി
: ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ വ്യാപാരം, ഊർജസുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ അംഗരാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തി. അതിർത്തി ചർച്ചകൾക്കും ഉഭയകക്ഷി സഹകരണത്തിനുമായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഉച്ചകോടിയിൽ പങ്കെടുത്തു.

​ ഭാരത് മണ്ഡപത്തിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ വിവിധ ലോകനേതാക്കൾ പങ്കെടുക്കുന്നു.

​മോദി – ഷി ജിൻപിങ് കൂടിക്കാഴ്ച: അതിർത്തിയിലെ സമാധാനവും ഉഭയകക്ഷി ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നിർണായക കൂടിക്കാഴ്ച നടത്തി.

​ഇന്ത്യ-റഷ്യ സഹകരണം: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള ചർച്ചയിൽ 2030-ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറിലെത്തിക്കാൻ ധാരണയായി.

വരുമാനമില്ലെങ്കിലും ഭാര്യയ്ക്കും കുട്ടിക്കും ജീവനാംശം നൽകാൻ ഭർത്താവിന് ബാധ്യതയുണ്ടെന്ന് ഹിമാചൽ പ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു.

​ ചെറിയ കുറ്റകൃത്യങ്ങളെ ക്രിമിനൽ പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന ‘പ്രജാ വിശ്വാസം’ ബിൽ തെലങ്കാന നിയമസഭ പാസാക്കി.

വൈദ്യുതി ഉൽപ്പാദനത്തിലെ കുറവും കടുത്ത ചൂടും കാരണം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനവും സംഘടനാപരമായ പോരായ്മകളും അവലോകനം ചെയ്യുന്നതിനായുള്ള സി.പി.എം വിശാല സംസ്ഥാന സമിതി യോഗത്തിന് കോഴിക്കോട് തുടക്കമായി.

പാർട്ടി അണികളുടെ രാഷ്ട്രീയ നിലവാരം മെച്ചപ്പെടുത്തുന്നതിനും ജനബന്ധം ശക്തമാക്കുന്നതിനും യോഗത്തിൽ ചർച്ചകൾ നടക്കും.

അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ നടന്ന സൈബർ ആക്രമണങ്ങളിൽ കർശന നടപടിയെടുക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകി.

​പോസ്റ്റൽ തട്ടിപ്പ് കേസ്: പോസ്റ്റൽ സേവിങ്സ് അക്കൗണ്ടുകളിൽ നിന്ന് 1.30 കോടി രൂപ തട്ടിയെടുത്ത കേസിൽ മംഗളൂരുവിലെ 2 തപാൽ ജീവനക്കാരെ സി.ബി.ഐ അറസ്റ്റ് ചെയ്തു.

സ്കൂളുകളിലെ താത്കാലിക അധ്യാപക-അധ്യാപകേതര നിയമനങ്ങൾ നടത്തുമ്പോൾ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

​ദേശീയപാതയിൽ വാഹനാപകടം: കാഞ്ഞങ്ങാട് പുല്ലൂർ ചാലിങ്കാലിൽ ദേശീയപാതയിലെ ടോൾ ബൂത്തിന് സമീപം മൂന്ന് കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.

​തീപിടിത്തം: ബേക്കലിൽ വൈദ്യുത ലൈനിൽ തട്ടി കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് ഉള്ളിലുണ്ടായിരുന്ന റഫ്രിജറേറ്ററുകൾ കത്തിനശിച്ചു.

മംഗളൂരുവിലേക്ക് പുതിയ ‘അമൃത് ഭാരത്’ എക്സ്പ്രസ് സർവീസും യശ്വന്ത്പൂർ – മംഗളൂരു വന്ദേ ഭാരത് ട്രയൽ റണ്ണുകളും നടക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page